ആസാമില്‍ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിച്ച് കൊണ്ടിരിക്കുന്ന തടങ്കല്‍ കേന്ദ്രത്തെ കുറിച്ച് അല്‍ ജസീറ ചാനല്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്
25 വയസ്സുകാരനായ അസം അലി വടക്കുകിഴക്കന്‍ സംസ്ഥാനമായ ആസാമിലെ ഗോള്‍പാറ ജില്ലയില്‍ നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ തടങ്കല്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഇലക്ട്രീഷ്യനാണ്. ജോലിക്കിടെ ഈ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ ബ്ലോക്കില്‍ വിശ്രമിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്‍റെ മനസ്സിലൂടെ ഒരു ചിന്ത കടന്നുപോയി.
"ഇന്ന് ഞാനിവിടെ ജോലി ചെയ്യുന്നു. നാളെ ഇത് എന്‍റെ അളിയന്‍റെ ജയിലായിരിക്കും. ഇത് എന്‍റെ സഹോദരിയുടെ കുടുംബം നശിപ്പിക്കും". ഇത്ര ഭയാനകണാണ് ആസാമിലെ സ്ഥിതി വിശേഷം.
1.9 ദശലക്ഷം ആളുകളെ നിയമവിരുദ്ധ കുടിയേറ്റക്കാരായി പ്രഖ്യാപിച്ച ഈ വര്‍ഷം ആസാമില്‍ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ പട്ടിക (എന്‍. ആര്‍.സി) യില്‍ ഇടം നേടുന്നതില്‍ അലിയുടെ അളിയന്‍ പരാജയപ്പെട്ടിട്ടുണ്ട്. അതിനാല്‍ അനധികൃത കുടിയേറ്റക്കാരെപ്പോലെ ഒന്നുകില്‍ ഡിറ്റന്‍സന്‍ ക്യാമ്പുകള്‍ കഴിഞ്ഞ് കുടുകയോ അല്ലെങ്കില്‍ നാടുകടത്തലിന് വിധേയമാകുകയോ ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് പലരേയും പോലെ അലിയുടെ അളിയന്‍റെ മുമ്പിലുമുള്ളത്.
ആസാമിന്‍റെ തലസ്ഥാനമായ ദിസ്പൂരില്‍ നിന്ന് 126 കിലോമീറ്റര്‍ (78 മൈല്‍) അകലെ ഗോല്‍പാറയിലെ 'മാറ്റിയ' വില്ലേജിലാണ് ഈ തടങ്കല്‍ കേന്ദ്രം ഉയര്‍ന്നുവരുന്നത്. ഏകദേശം 30,000 ചതുരശ്ര അടി (28,000 ചതുരശ്ര മീറ്റര്‍ അല്ലെങ്കില്‍ 2.8 ഹെക്ടര്‍) യില്‍ പരന്നുകിടക്കുന്ന ഈ കേന്ദ്രത്തില്‍ ഏകദേശം 3,000 പേരെ താമസിപ്പിക്കാനാകും. ഗോല്‍പാറയില്‍ നിന്നും ഒറ്റപ്പെട്ട് സ്ഥിതിചെയ്യുന്ന ഈ കേന്ദ്രത്തിന്‍റെ മൂന്നു വശത്തും തുറന്ന സ്ഥലവും പ്രധാന നഗരമായ ഗുവാഹതിയുമായി ബന്ധിപ്പിക്കുന്ന റോഡുമാണുള്ളത്. ബാക്കിയുള്ള ഒരു വശത്ത് "പ്രേത പര്‍വ്വതം" എന്നറിയപ്പെടുന്ന പര്‍വ്വതത്തിലൂടെ തടങ്കല്‍ കേന്ദ്രത്തിലേക്കുള്ള പാതയും കടന്നുപോകുന്നു. ഈ പര്‍വ്വതത്തെ കുറിച്ച് നാട്ടുകാര്‍ പറയുന്ന ഐതിഹ്യം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രേതങ്ങള്‍ പര്‍വതത്തെ ഭരിച്ചിരിന്നുവെന്നും ആളുകളെ അത് മുറിച്ചുകടക്കാന്‍ അനുവദിച്ചിരുന്നില്ല എന്നുമാണ്.
ഗുലാം നബി എന്ന പേരുള്ള ഒരാള്‍ പറയുന്നത് ഇപ്രകാരമാണ്: "ഐതിഹ്യത്തില്‍ പറയപ്പെട്ടതു പോലുള്ള സമാന സാഹചര്യമാണ് ഇപ്പോള്‍ ഇവിടെയുള്ളത് എന്നാണ് എനിക്ക് തോന്നുന്നത്. ആരെങ്കിലും തടങ്കല്‍ കേന്ദ്രത്തിലേക്ക് പോയാല്‍ പിന്നെ അവന്‍ തിരിച്ചു വരില്ല". കോമ്പൗണ്ടിന്‍റെ ഉയര്‍ന്ന മതിലുകളിലേക്ക് ചൂണ്ടിക്കൊണ്ട് ഗുലാം നബി ഇതുംകൂടി ചോദിച്ചു. "ഒരു വ്യക്തിയെ ജനങ്ങളില്‍ നിന്നും അവന്‍റെ കുടുംബത്തില്‍ നിന്നും മാറ്റിനിര്‍ത്തി ഈ വലിയ മതിലുകള്‍ക്കുള്ളില്‍ നിര്‍ത്തുന്നത് എങ്ങനെ മനുഷ്യത്വമാകും?"
തടങ്കല്‍ കേന്ദ്രത്തെ കുറിച്ച് ആസാമിലെ പോലീസ് ഹൗസിംഗ് ബോര്‍ഡ് എഞ്ചിനിയറും തടങ്കല്‍ കേന്ദ്രങ്ങളുടെ നിര്‍മാണ ചുമതലയുമുള്ള റവീന്ദ്രദാസ് അല്‍ ജസീറയോട് പറഞ്ഞത് ഇപ്രകാരമായിരുന്നു: "ഹോസ്പിറ്റലിനു പുറമെ ഈ കേന്ദ്രത്തില്‍ ഭക്ഷണം കഴിക്കാനുള്ള സ്ഥലം, സ്കുള്‍, വിനോദ കേന്ദ്രം, തടവുകാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും താമസിക്കാനായി തയ്യാറാക്കിയ വ്യത്യസ്ത താമസ സൗകര്യങ്ങള്‍ എന്നിവാണുണ്ടാകുക. ആറടി ഉയരത്തില്‍ ചുവന്ന നിറത്തിലുള്ള ചുമരുകൊണ്ട് വിഭജിക്കപ്പെട്ട രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായിരിക്കും ഈ കേന്ദ്രത്തിലെ അന്തേവാസികളായ പുരുഷന്മാരേയും സ്ത്രീകളേയും താമസിപ്പിക്കുക. പുരുഷര്‍ക്കായി നാല് നിലകളുള്ള 13 ബ്ലോക്കുകളും സ്ത്രീകള്‍ക്കായി ഒരേ വലിപ്പമുള്ള രണ്ട് ബ്ലോക്കുകളുമാണ് ഇവിടെയുണ്ടാകുക. മുഴുവന്‍ കോമ്പൗണ്ടിനും ചുറ്റുമതിലുണ്ടാകും. അകത്തെ മതില്‍ 20 അടി ഉയരവും പുറത്തെ മതില്‍ ആറടി ഉയരവുമാണുള്ളത്".
ഇത് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പദ്ധതിയാണ്. അതിനാല്‍ ഏപ്രിലോടെ ഞങ്ങള്‍ക്ക് എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ദാസ് പറഞ്ഞു.
സുരക്ഷാനടപടിയുടെ ഭാഗമായി, മുഴുസമയവും നിരീക്ഷിക്കുന്ന ആറ് വാച്ച് ടവറുകളും നൂറ് മീറ്റര്‍ ഉയരത്തില്‍ നന്നായി പ്രകാശിക്കുന്ന ലൈറ്റും സ്ഥാപിക്കപ്പെട്ടിട്ടുമുണ്ടാകും.
"ഈ കേന്ദ്രത്തിന് കഴിഞ്ഞ വര്‍ഷം ജൂണില്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നെന്നും ഡിസംബറോടെ ഇത് പൂര്‍ത്തീകരിക്കേണ്ടതുണ്ടായിരുന്നെന്നുമാണ്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇതിന്‍റെ കാലാവധി ഈ വര്‍ഷത്തെ ഏപ്രിലിലേക്ക് നീട്ടിയിരിക്കുകയാണ്" എന്നാണ് നിര്‍മാണ സ്ഥലത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
Reference :
https://www.aljazeera.com/news/2020/01/human-india-largest-detention-centre-ready-200102044649934.html

Post a Comment