നമ്മുടെ രാജ്യമായ ഇന്ത്യ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് വായു മലിനീകരണം. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായു മലിനീകരണം കാരണം പ്രയാസമനുഭവിക്കുന്നവരുടെ ചിത്രങ്ങള്‍ നാമെല്ലാവരും പത്രങ്ങളിലും മറ്റും കണ്ടിട്ടുണ്ടാകും. പരിസ്ഥിതിയെ നാം കാര്യമായി പരിഗണിക്കാത്തതിന്‍റെ ഫലമായി വന്നതാണ് ഈ മലിനീകരണ പ്രശ്നം. അതിനാല്‍ നാം ചില മുന്‍കരുതലുകളും നടപടികളും സ്വീകരിച്ചാലേ ഈ മലിനീകരണത്തില്‍ നിന്ന് നമുക്ക് രക്ഷപ്പെടാനാകൂ. അതിനായി നാം സ്വീകരിക്കേണ്ട അഞ്ച് നടപടികളാണ് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനും പബ്ലിക് പോളീസി പ്രൊഫഷണലും ഉപദേശകനും ഗ്രന്ഥകാരനും ആനുകാലിക എഴുത്തുകാരനുമായ ഡോ. അര്‍ണാബ ഗോഷ് മുന്നോട്ട് വെക്കുന്നത്.
ഞാന്‍ ചൈനയില്‍ നിന്നുള്ള ഒരു കഥ പറഞ്ഞ് ആരംഭിക്കാം. 2014 ല്‍ ചെയ്നയില്‍ മലിനീകരണത്തിനെതിരെ ഒരു യുദ്ധം പ്രഖ്യാപിക്കപ്പെട്ടു. ആ വര്‍ഷം നവംബറില്‍, അവിടെ ഒരു ഇന്‍റര്‍നാഷണല്‍ ഉച്ചകോടി നടക്കുകയുണ്ടായി. ഒരുപാട് രാജ്യങ്ങളിലെ പ്രസിഡന്‍റുമാരും പ്രധാനമന്ത്രിമാരും ഉച്ചകോടിക്കായി എത്തിച്ചേര്‍ന്നു. അതിനാല്‍ ബീജിംഗിന് ചുറ്റുമുള്ള വ്യവസായ ശാലകളെല്ലാം അടച്ചു. പകുതിയോളം വാഹനങ്ങള്‍ റോഡിലേക്കിറങ്ങാന്‍ അനുവദിക്കപ്പെട്ടില്ല. ആ ആഴ്ചയില്‍, ബീജിംഗില്‍ നിന്ന് അസാധാരണമായ നീലാകാശത്തിന്‍റെ ഒരു ചിത്രം ഞാനെടുത്തു.
അല്‍പ ദിവസം കഴിഞ്ഞ് ഉച്ചകോടി അവസാനിച്ചപ്പോള്‍ ഫാക്ടറികളെല്ലാം പഴയപോലെ പ്രവര്‍ത്തനമാരംഭിച്ചു. ആകാശം വീണ്ടും മങ്ങിയ നിറമായി മാറി. അതിനാല്‍ പത്രമാധ്യമങ്ങള്‍ ദിവസങ്ങള്‍ക്കുമുമ്പ് കണ്ട നീലാകാശം എന്നുമാക്കാന്‍ പ്രേരിപ്പിക്കാനാരംഭിച്ചു. അങ്ങനെ 2015 ന്‍റെ തുടക്കത്തില്‍, ഒരു സ്വതന്ത്ര പൗരന്‍ താഴിക കുടത്തിനുകീഴില്‍ (Under the Dome) എന്ന പേരില്‍ വായുമലിനീകരണത്തെ കുറിച്ച് ഒരു ഡോക്യുമെന്‍ററി പുറത്തിറക്കി. കേവലം നാലുദിവസത്തിനുള്ളില്‍ 300 മില്ല്യണ്‍ പ്രാവശ്യം ഇത് കാണപ്പെടുകയും മില്ല്യണ്‍ കണക്കിനാളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. തദ്ഫലമായി, ഗവണ്‍മെന്‍റ് ഈ വിഷയത്തില്‍ ഇടപെടുകയും അങ്ങനെ 2018 ഓടെ വായുമലിനീകരണത്തിന്‍റെ അധോഗതിക്ക് ഭൂരിഭാഗം ചൈനക്കാരും സാക്ഷ്യം വഹിക്കുകയുമുണ്ടായി. ശരാശരി 35 ശതമാനം വരും ഈ കുറവ്.
നാം ഇങ്ങനെ എപ്പോഴാണ് ശുദ്ധവായുവിനായി ഇന്ത്യയില്‍ ആവശ്യപ്പെടുക? എനിക്ക് ആറുവയസ്സായ ഒരു മകളുണ്ട്. എല്ലാദിവസവും രാവിലെ ഞാനവളെ സ്കൂള്‍ബസ്സില്‍ കൊണ്ടു ചെന്നാക്കുമ്പോള്‍ മുഖത്തുനിന്ന് മാസ്ക് ഒഴിവാക്കരുതെന്ന് ഞാനവളെ ഓര്‍മിപ്പിക്കാറുണ്ട്. നാം ജീവിക്കുന്ന ലോകത്തിന്‍റെ അവസ്ഥയാണിത്.
ഒരുദിവസം എനക്കവള്‍ ഒരു ഫൈസ് വാഷിന്‍റെ പരസ്യം കാണിച്ചുതന്നു. ആ പരസ്യം അവകാശപ്പെടുന്നത് നമ്മുടെ തൊലിയില്‍ ആഴത്തില്‍ പറ്റിപ്പിടിച്ച മലിനീകരണ അംശങ്ങള്‍ അത്ഭുതകരമാം വിധം കഴുതിക്കളയാന്‍ ഇതുകൊണ്ട് പറ്റും എന്നായിരുന്നു. എന്നാല്‍ നമ്മുടെ ശ്വാസകോശത്തില്‍ എന്തെല്ലാം അംശങ്ങളാണ് പറ്റിപ്പിടിച്ചിരിക്കുന്നത്? പുകവലിക്കുന്നവന്‍റേയും പുകവലിക്കാത്തവന്‍റേയും ശ്വാസകോശങ്ങള്‍ വേര്‍തിരിക്കുന്നത് പ്രയാസമാകുമ്പോഴാണ് നമ്മുടെ മുമ്പില്‍ യദാര്‍ത്ഥ പ്രശ്നം ഉദിക്കുന്നത്. കാരണം, എനിക്ക് എന്‍റെ വീട്ടിലാണെങ്കില്‍ എയര്‍ ഫ്യൂരിഫിക്കേഷന്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. എന്നാല്‍ എനിക്ക് എന്‍റെ മകളെ വീട്ടില്‍ എല്ലായിപ്പോഴും അടച്ചിടാന്‍ കഴിയുമോ?
വായുമലിനീകരണമാണ് എല്ലാവരേയും ഒരുപോലെ ബാധിക്കുന്ന വിഷയം. ഇത് നമ്മെ എല്ലാവരേയും ബാധിക്കുന്നു. അതില്‍ സമ്പന്നരും ദരിദ്രരും നഗരവാസികളും ഗ്രാമവാസികളും ഉള്‍നാട്ടിലുള്ളവരും തീരപ്രദേശത്തുള്ളവരും ഉള്‍പ്പെടുന്നു. ഇത് നമ്മുടെ ആരോഗ്യത്തേയും സാമ്പത്തിക വളര്‍ച്ചയെയും ജീവിത നിലവാരത്തെയും ബാധിക്കുന്ന ഒന്നാണ്.
ഇന്ത്യയില്‍ 2017 ല്‍ സംഭവിച്ച 1.2 മില്ല്യണിലധികം മരണങ്ങളെ വായുമലിനീകരണത്തിനുമേല്‍ ചുമത്തപ്പെടാവുന്നതാണ്. എച്ച് ഐ വി എയ്ഡസ്, ക്ഷയരോഗം, മലേറിയ പോലുള്ള രോഗങ്ങള്‍ കാരണം മരിച്ചവരേക്കാള്‍ കൂടുതലാണിത്.
പരിസ്ഥിതിയെ കുറിച്ചും ജലത്തെ കുറിച്ചും ചര്‍ച്ച ചെയ്തപ്പോള്‍ എന്‍റെ സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയ വസ്ഥുത, ഇക്കാലത്ത് രണ്ടില്‍ ഒരു ഇന്ത്യക്കാരന്‍ ശ്വസിച്ചുകൊണ്ടിരിക്കുന്ന വായു നമ്മുടെ വായുനിലവാര മാനദണ്ഡത്തോട് യോജിക്കാത്തതാണ് എന്നതായിരുന്നു. മാത്രവുമല്ല, ഓരോ വര്‍ഷവും പൊതു ആരോഗ്യ പ്രതിസന്ധി കാരണം ഉണ്ടാകുന്ന സാമ്പത്തികാഘാതം 80 മില്ല്യണ്‍ ഡോളറിനെക്കാള്‍ അധികവുമാണ്.
CEEW ല്‍ എന്‍റെ സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്, നാം കണിശമായ മലിനീകരണ നിയന്ത്രണങ്ങള്‍ സ്വീകരിക്കുകയാണെങ്കിലേ 80 ശതമാനം ഇന്ത്യക്കാര്‍ക്ക് ശുദ്ധവായു ശ്വസിക്കാന്‍ കഴിയൂ എന്നതാണ്. അതുകൊണ്ട് ഇവിടെ ഞാന്‍ ഇന്ത്യക്കായുള്ള എന്‍റെ വീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുകയാണ്.
2027 ല്‍ നാം നമ്മുടെ ഇന്ത്യയുടെ 80 -ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന സമയത്ത് ഇന്ത്യയിലെ 80 നഗരങ്ങള്‍ 80 ശതമാനം വായുമലിനീകരണം കുറച്ചിട്ടുണ്ടെന്ന് നമുക്ക് ഉറപ്പിക്കാനാകുമോ? നമുക്ക് ഇതിനെ മിഷന്‍ 80- 80- 80 എന്ന് വിളിക്കാം. ഇത് സാധ്യമായ കാര്യമാണ്. പക്ഷെ, ഇതില്‍ പൗരന്മാരുടെ പങ്ക് നിര്‍ണായകമായിരിക്കും.
വായുമലിനീകരണത്തോട് സമരം ചെയ്യാന്‍ ശുദ്ധവായുവിനായി നമുക്കൊരു ജനാധിപത്യ ആവശ്യം ഉന്നയിക്കേണ്ടതുണ്ട്. അതിനായി നാം ആദ്യം ചെയ്യേണ്ടത്, നമ്മെതന്നെ നാം വിദ്യാസമ്പന്നരാക്കുക എന്നതാണ്. കുറഞ്ഞ ചെലവുള്ള സെന്‍സറുകള്‍ നമുക്ക് വായുനിലവാരത്തെ കുറിച്ചുള്ള തത്സമയവിവരം നല്‍കുമെങ്കിലും അതിനെ എങ്ങനെ പ്രവര്‍ത്തിപദത്തില്‍ കൊണ്ടുവരണമെന്നതിനെ കുറിച്ചും നമുക്ക് അറിവുണ്ടായിരിക്കണം. അതിനാല്‍ ഈ വിവരം നാം സ്കൂളിലേക്കും കുട്ടികളിലേക്കും റസിഡന്‍റ് വെല്‍ഫെയര്‍ അസോസിയേഷനുകളിലേക്കും കൂടുതല്‍ അപകട സാധ്യതയുള്ള മുതിര്‍ന്നവരിലേക്കും ലക്ഷീകരിക്കേണ്ടതുണ്ട്.
താപനിലയുടെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഏത് വസ്ത്രം ധരിക്കണമെന്നും, എന്ത് ചെയ്യണമെന്നും, എന്ത് ചെയ്യരുതെന്നും നമുക്കറിയാം. അതോടൊപ്പംതന്നെ, വായുനിലവാരം കുറയുമ്പോഴും വളരെ കുറയുമ്പോഴും കഠിനമാകുമ്പോഴും ആപത്കരമാകുമ്പോഴും എന്ത് മുന്‍കരുതലാണ് നാം എടുക്കേണ്ടത് എന്നതിനെ കുറിച്ചും നമുക്ക് അറിവുണ്ടാകണം.
രണ്ടാമതായി ചെയ്യേണ്ടത്, നാം ക്രിയാത്മകമായി ഗുണദോശിക്കുന്നവരായി മാറുക എന്നതാണ്. ഇന്ന് ഭൂരിഭാഗം ഇന്ത്യന്‍ നഗരങ്ങള്‍ക്കും ധാരാളം ഉള്‍പ്രദേശങ്ങള്‍ക്കും വായുനിലവാരം മനസ്സിലാക്കുന്ന യന്ത്രം തീരെത്തന്നെയില്ല എന്നതാണ് യാദാര്‍ത്ഥ്യം. അതുകൊണ്ട്, ഓരോ മണ്ഡലത്തിലും വായുനിലവാരം മനസ്സിലാക്കിത്തരുന്ന സെന്‍സറുകള്‍ സ്ഥാപിക്കാനായി നാം ആവശ്യമുന്നയിക്കേണ്ടതുണ്ട്. ഇക്കാലത്ത് ആരാണ് നമുക്ക് വേണ്ടി പാര്‍ലമെന്‍റില്‍ വായു നിലവാരത്തിനായി പോരാടുന്നവനായി എഴുന്നേറ്റ് നില്‍ക്കുന്നത് എന്നതും പ്രധാനമാണ്.
മലിനീകരണം നടക്കുന്ന സ്ഥലങ്ങളിലോ പൊടി പാറുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ഇടങ്ങളിലോ എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികള്‍ വന്നാല്‍ പോലും അവരുടെ സമീപനങ്ങള്‍ പ്രാവര്‍ത്തികമാകുന്നില്ല എന്നതാണ് യാദാര്‍ത്ഥ്യം. മറ്റെവിടേക്കെങ്കിലും അവരുടെ ശ്രദ്ധ തിരിയുമ്പോള്‍ കുറ്റവാളികള്‍ പതിവുപോലെ അവരുടെ പ്രവര്‍ത്തനങ്ങളുമായി വ്യാപൃതരാകുന്നതാണ് കാരണം. അതിനാല്‍ പൗരന്മാരായ നാം ഇത്തരം കാര്യങ്ങളെ കുറിച്ച് ഉത്തരവാദപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നവരാകണം. അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് കൃത്യസമയത്ത് ഇത്തരം മലിനീകരണ പ്രദേശങ്ങളില്‍ ഇടപെടാനും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കഴിയും.
മൂന്നാമതായി ചെയ്യേണ്ട കാര്യം, നാം പണമടക്കാന്‍ തയ്യാറാകണമെന്നതാണ്.
കഴിഞ്ഞ വര്‍ഷം, ദീപാവലിയുടെ തൊട്ടുമുമ്പ്, ഡല്‍ഹിയുടെ തൊട്ടപ്പുറത്തുള്ള അനധികൃത വ്യവസായ പ്രദേശങ്ങളിലെ മലിനീകരണ ശാലകളില്‍ ഞാന്‍ പരിശോധന നടത്തി. അവിടെ മലിനീകരണമുണ്ടാക്കുന്ന പടക്കങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തി. സുപ്രീം കോടതി ഉത്തരവ് നല്‍കിയിട്ടുള്ളത് ഗ്രീന്‍ പടക്കങ്ങള്‍ വില്‍ക്കാനാണ്. (ഗ്രീന്‍ പടക്കങ്ങള്‍ എന്നത് കൊണ്ടുദ്ധേശിക്കുന്നത്, പരിസ്ഥിതി സൗഹാര്‍ദവും ശരീരത്തിന് ഹാനികരമായ രൂപത്തിലുള്ള മലിനീകരണം കുറക്കാനായി വികസിപ്പിക്കപ്പെട്ടത് എന്നതാണ്). എന്നാല്‍ അവിടെ അതല്ലാത്ത പടക്കങ്ങള്‍ ഉണ്ടാകാനുള്ള കാരണം, വാങ്ങാന്‍ നാം തയ്യാറാണ് എന്നതാണ് കാരണം. അതിനാല്‍, പൌരന്മാരെന്ന നിലയില്‍, ഇത്തരം മലീനികരണമുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളുടെ ആവശ്യം ചുരുക്കി കൊണ്ടുവരാനോ ശുദ്ധമായ ഉപന്നങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ പണം നല്‍കാനോ നാം തയ്യാറാകേണ്ടതുണ്ട്.
നാലാമത്തെ പദ്ധതി, നമുക്ക് നമ്മുടെ സഹപൗരന്മാരോട് സഹാനൂഭൂതി ഉണ്ടാകണം എന്നതാണ്. തണുപ്പ് കാലത്ത് രാത്രിയില്‍ കാവല്‍ നില്‍ക്കുന്നവര്‍ക്ക് ചൂട് നിലനിര്‍ത്താന്‍ ചപ്പുചവറുകള്‍ കത്തിക്കാന്‍ നിര്‍ബന്ധിക്കുന്നതിനെക്കാള്‍ എത്ര ചെലവ് വരും അവരെ ചൂടുള്ള അവസ്ഥയില്‍ നിലനിര്‍ത്താന്‍? അല്ലെങ്കില്‍ നമുക്ക് കര്‍ഷകരുടെ കാര്യമെടുക്കാം. വായു മലിനീകരണത്തിന് കാരണമാക്കുന്ന ബാക്കിയുള്ള നെല്‍ചെടിക്കുറ്റികള്‍ ഒരോ തണുപ്പുകാലത്തും അവര്‍ കത്തിക്കുന്നതിനെ കുറ്റപ്പെടുത്താന്‍ വളരെ എളുപ്പമാണ്. എന്നാല്‍ കര്‍ഷകരുടെ മുമ്പില്‍ കത്തിക്കലല്ലാത്ത മറ്റൊരു ഒപ്ഷനും നല്‍കാത്ത നമ്മുടെ കാര്‍ഷിക നയത്തിന്‍റേയും ഭൂഗര്‍ഭജല പ്രതിസന്ധിയുടെയും സങ്കലനമാണിതെന്ന് മനസ്സിലാക്കാന്‍ അല്‍പം പ്രയാസമാണ്.
അതിനാല്‍ നാം ഗ്രാമീണരായ പാവം കര്‍ഷകരെ ശുദ്ധവായുവിനായുള്ള നമ്മുടെ കൂട്ടായ ആഹ്വാനത്തിലേക്ക് വശീകരിക്കല്‍ അത്യാവശ്യമാണിവിടെ. കര്‍ഷകര്‍ നമ്മുടെയടുത്ത് വന്നുപറയുന്നത് അവര്‍ സുസ്ഥിരമായ കൃഷിരീതി സ്വീകരിക്കാന്‍ തയ്യാറാണ് എന്നതാണ്. പക്ഷെ, അതിനായി അവര്‍ക്ക് അല്‍പം സഹായം ആവശ്യമാണ് എന്നതാണ് വസ്തുത.
അഞ്ചാമതായി നാം ചെയ്യേണ്ടത് നമ്മുടെ ജീവിത രീതി മാറ്റം വരുത്തുക എന്നതാണ്. പലപ്പോഴും പൊതു സഞ്ചാര സംവിധാനങ്ങള്‍ ലഭ്യമല്ല എന്നത് ശരിയാണ്. എന്നാല്‍ ക്ലീനറും, മലിനീകരണം കുറഞ്ഞ പ്രൈവറ്റ് വാഹനവും വാങ്ങാനുള്ള ചോയ്സ് നമ്മുടേതാണ്. വീട്ടിലെ വേസ്റ്റുകളെ അകറ്റിനിര്‍ത്താനും റീസൈകിള്‍ ചെയ്യാനും ഉള്ള ചോയ്സും നമ്മുടേതാണ്. സൂറത്തില്‍ 1994 ലെ പ്ലാഗിന് ശേഷം അവിടെയുള്ള ജനങ്ങള്‍ രാജ്യത്തിലെത്തെന്നെ വൃത്തിയുള്ള പട്ടണങ്ങളിലൊന്നായി അവരുടെ പട്ടണം സംരക്ഷിക്കുന്നതില്‍ അഭിമാനിക്കുകയാണ്. സൗത്ത് മൈസൂരില്‍, പൊതു സ്വകാര്യ പങ്കാളികളും പൗരډാരും നയിക്കുന്ന പരിസ്ഥിതി ക്ലബ്ബുകള്‍ മാലിന്യങ്ങള്‍ കുറക്കുന്നതിനും വേര്‍തിരിക്കുന്നതിനും റീസൈകിള്‍ ചെയ്യുന്നതിനും ഒരുമിച്ച് മുന്നോട്ട് വരികയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും ഉദ്യോഗസ്ഥന്മാര്‍ക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്ന് ഞാനിവിടെ പറയുന്നില്ല. പക്ഷെ, നമ്മുടെ കൂട്ടായ നിസംഗതയാണ് നമ്മുടെ പാര്‍ലമെന്‍റ് അംഗങ്ങളുടേയും ബ്യൂറോക്രാറ്റുകളുടേയും എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികളുടെയും സമ്മര്‍ദം അവരില്‍ നിന്ന് നഷ്ടപ്പെടാന്‍ കാരണം. 80- 80- 80 എന്ന ഈ പദ്ധതി നാം ആവശ്യപ്പെട്ടാല്‍ മാത്രമേ തുടങ്ങുകയുള്ളു. നിങ്ങളും ഞാനും ഉള്‍പ്പെടുന്ന പൗരന്മാര്‍ക്ക് നാം എന്ത് വായുവാണ് ശ്വസിക്കേണ്ടതെന്ന് തീരുമാനിക്കാം എന്നതിനാല്‍ തന്നെ ശുദ്ധവായുവിന് വേണ്ടി നാം ജനാധിപത്യപരമായ ആവശ്യം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.
ഞാന്‍ ചൈനയില്‍ നിന്നുള്ള ഒരു കഥ പറഞ്ഞ് ആരംഭിക്കാം. 2014 ല്‍ ചെയ്നയില്‍ മലിനീകരണത്തിനെതിരെ ഒരു യുദ്ധം പ്രഖ്യാപിക്കപ്പെട്ടു. ആ വര്‍ഷം നവംബറില്‍, അവിടെ ഒരു ഇന്‍റര്‍നാഷണല്‍ ഉച്ചകോടി നടക്കുകയുണ്ടായി. ഒരുപാട് രാജ്യങ്ങളിലെ പ്രസിഡന്‍റുമാരും പ്രധാനമന്ത്രിമാരും ഉച്ചകോടിക്കായി എത്തിച്ചേര്‍ന്നു. അതിനാല്‍ ബീജിംഗിന് ചുറ്റുമുള്ള വ്യവസായ ശാലകളെല്ലാം അടച്ചു. പകുതിയോളം വാഹനങ്ങള്‍ റോഡിലേക്കിറങ്ങാന്‍ അനുവദിക്കപ്പെട്ടില്ല. ആ ആഴ്ചയില്‍, ബീജിംഗില്‍ നിന്ന് അസാധാരണമായ നീലാകാശത്തിന്‍റെ ഒരു ചിത്രം ഞാനെടുത്തു.
ഡോ. അര്‍ണാബ ഗോഷ് |

Post a Comment