നബി (സ്വ) യെ വിമര്‍ശിക്കുന്നവരില്‍ കാര്യമായും പറയാറുള്ള ഒന്നാണ് നബിയും ആയിശ (റ) യും തമ്മിലുള്ള വിവാഹം. ആറ് വയസ്സായപ്പോള്‍ മഹതിയുടെ വിവാഹം കഴിഞ്ഞുവെന്നും ഒമ്പതാം വയസ്സില്‍ നബിയുമായുള്ള താമസം തുടങ്ങിയെന്നും ഇമാം ബുഖാരി (റ) പോലെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യമാണ്. അതിനാല്‍ പല മുസ്ലിംകളും പ്രസംഗിക്കുകയും എഴുതുകയുമൊക്കെ ചെയ്യുന്ന ആയിശ ബീവിയുടെ വിവാഹപ്രായം 18 വയസ്സായിരുന്നു എന്ന വാദം ശരിയല്ല. കാരങ്ങളില്‍ ഇവയും ഉള്‍പ്പെടുന്നു
1) ഈ വിവാഹം നടക്കുന്നത് ആയിശ (റ)
യുടെ പരിപൂർണ സമ്മതത്തോടെയും ഈ വൈവാഹിക ജീവിതത്തിൽ മഹതി പരിപൂർണ സംതൃപ്തയും
ആയിരുന്നു. കുട്ടിയെന്ന പരിഗണ പരിപൂർണമായും നബി (സ) വകവെച്ച് നൽകിയിരുന്നു. നബിയും
ആയിശ (റ) യും ഓട്ടമത്സരം നടത്തിയതായി ഹദീസിൽ കാണാവുന്നതാണ്. അവരുടെ വൈവാഹിക
ജീവിതത്തിൽ പൊരുത്തക്കേടുകളോ വിള്ളലുകളോ കാണാനാകില്ല. ഈ വിവാഹത്തിലൂടെ ലോകത്തിന്
മുന്നിൽ ഒരു മാതൃകാകുടുംബജീവിതം കാഴ്ചവെക്കുകയായിരുന്നു നബിയും ആയിശയും ചെയ്തത്.
2) ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന വിവാഹ
സമ്പ്രദായങ്ങളനുസരിച്ച് തന്നെയായിരുന്നു ഈ വിവാഹവും നടന്നത്. അഥവാ അക്കാലത്ത്
ഇത്തരം വിവാഹങ്ങൾ സർവസാധാരണയായിരുന്നു. ആയിശ (റ) ഈ രൂപത്തിൽ വിവാഹം ചെയ്യപ്പെടുന്ന
ആദ്യ സ്ത്രീയോ അവസാന സ്ത്രീയോ ആയിരുന്നില്ല. മറിച്ച് ഈ വിവാഹത്തിന് മുമ്പും ശേഷവും
ഇത്തരം വിവാഹങ്ങൾ നിരവധി നടന്നിട്ടുണ്ട്. വൃദ്ധയായ അബ്ദുൽ മുത്വലിബ് ഹാലത്ത് എന്ന
സ്ത്രീയെ വിവാഹം ചെയ്തതും ഉമർ (റ) അലി (റ) വിന്റെ മകളെ വിവാഹം ചെയ്തതും ഉമർ (റ)
തന്റെ യുവതിയായ മകളെ അബൂബക്കർ (റ) വുമായി വിവാഹാലോചന നടത്തിയതും ഇതിന് ചില
ഉദാഹഹണങ്ങൾ മാത്രമാണ്.
3) ആ കാലഘട്ടത്തിലെ ശത്രുക്കളിലാരും നബി (സ) യെ
ഈ വിവാഹത്തിന്‍റെ പേരിൽ വിമർശിക്കുകയോ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല. ഭ്രാന്തൻ, മാരണക്കാരൻ പോലോത്ത വാക്കുകളുപയോഗിച്ച് അവസരം
കിട്ടുമ്പോഴൊക്കെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്ന അക്കാലത്തെ
ശത്രുക്കളൾ ഒരിക്കൽ പോലും ഈ വിവാഹത്തിന്‍റെ പേരിൽ നബിയെ ആക്ഷേപിക്കാതിരിക്കാനുള്ള
കാരണം ഇത്തരം വിവാഹങ്ങൾ അക്കാലത്ത് അവിടെ സർവ്വ സാധാരണയായത് കൊണ്ടായിരുന്നു.
4) നബി (സ്വ) സ്ത്രീലംഭടനായത് കൊണ്ടാണ് ഇങ്ങനെയൊരു വിവാഹം ചെയ്തത് എങ്കിൽ 25 വയസ്സായിരുന്ന അദ്ധേഹം 40 വയസ്സായ വിധവയായ ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ തയ്യാറാകുമായിരുന്നില്ല. അക്കാലത്ത് താൻ ഇഷ്ടപ്പെടുന്ന സ്ത്രീയെ വിവാഹം കഴിപ്പിച്ച് നൽകാൻ പലരും നബിയോട് വാഗ്ദാനം പോലും ചെയ്തിരുന്നു. ഇഷ്ടമുള്ളത്ര ഭാര്യമാരെ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം പോലും നബിക്കുണ്ടായിട്ടും തന്റെ യുവത്വകാലത്ത് ഒന്നിലധികംഭാര്യമാരെ നബി (സ) സ്വീകരിക്കാതെ 40 വയസ്സായിരുന്ന ഖദീജ (റ) മാത്രമെ സ്വീകരിച്ചുള്ളു. നബിയുടെ 50 -ാം വയസ്സില്‍ ഖദീജ (റ) വിടപറഞ്ഞ ശേഷം മാത്രമാണ് അടുത്ത വിവാഹത്തിന് നബി തയ്യാറായത്.
5) ഈ വിവാഹത്തിന് നബി (സ്വ) സ്വയം തയ്യാറായതല്ല. അള്ളാഹുവിന്‍റെ ആജ്ഞപ്രകാരം മാത്രമായിരുന്നു ഈ വിവാഹവും നടന്നത്. ആയിശ (റ) നിവേദനം ചെയ്ത ഒരു ഹദീസിൽ നബി (സ്വ)ക്ക് ആയിശ (റ) യെ വിവാഹത്തിന് മുമ്പ് ഭാവിയിൽ തന്‍റെ ഭാര്യയാകുമെന്ന് സ്വപ്നം കാണിക്കപ്പെട്ടിരുന്നതായി കാണാം. എന്നിട്ടും നബി സ്വയം വിവാഹാലോചനയുമായി മുന്നോട്ട് വരാതെ ഉസ്മാനുബ്നു മള്ഊനിന്‍റെ ഭാര്യ ഖൌല ബിൻത് ഹകമാണ് നബിക്ക് വേണ്ടി ഈ വിവാഹാലോചന നടത്തിയത്.
6) നബി (സ്വ) യുമായി ഈ വിവാഹാലോചന നടക്കുന്നതിന് മുമ്പെ മുത്വ്അമുബ്നു അതിയ്യിന്‍റെ പുത്രൻ ജുബൈറുമായി ആയിശ (റ) യുടെ വിവാഹാലോചന നടന്നിരുന്നു. ആകാലത്ത് ഇത്തരം വിവാഹങ്ങൾ നടന്നിരുന്നെന്ന് മാത്രമല്ല, ഈ പ്രായത്തിൽ തന്നെ വിവാഹത്തിനാവശ്യമായ പക്വതയും തയ്യാറെടുപ്പും ആയിശ (റ) യിൽ ഉണ്ടായിരുന്നു എന്നതിന്‍റെ തെളിവുകൂടിയാണിത്.
7) ഈ വൈവാഹിക ജീവിതം ലോകത്തിന് വലിയ അനുഗ്രഹമായിരുന്നു. നബി (സ്വ) യുടെ 2200 ഒാളം ഹദീസുകൾ ലോകത്തെത്തിക്കാന്‍ മഹതിക്ക് സാധിച്ചത് ചെറുപ്പത്തിൽതന്നെ നബിയോടൊപ്പം സഹവസിക്കാൻ അവസരം ലഭിച്ചത്കൊണ്ടായിരുന്നു. നബിയുടെവിയോഗത്തിന് ശേഷം നീണ്ട 48 വർഷം ജീവിച്ചതിനാൽ നിരവധികാര്യങ്ങൾ മനസ്സിലാക്കാനും സ്വഹാബാക്കൾക്കായി. കുടുംബജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ സമൂഹം മനസ്സിലാക്കിയത് ആയിശ (റ) യിലൂടെ മാത്രമായിരുന്നു.
8) നബി (സ്വ) സാധാരണ മനുഷ്യനായിരുന്നില്ല. നിഷ്പക്ഷമായി പഠനം നടത്തിയവർ മുഴുവനും സമ്മതിച്ച ഒരു യാദാർത്ഥ്യമാണിത്. പ്രശസ്ത ചരിത്രകാരനായ എച് ജി വെൽസിന്‍റെ അഭിപ്രായത്തിൽ മുഹമ്മദ് നബി മാത്രമാണ് മതപരവും മതേതരപരവുമായ നിഖില മേഖലകളിലും പരമവിജയം കൈവരിച്ചയാൾ. അതിനാൽ നബി (സ്വ) യുടെ വ്യക്തിത്വത്തെ മറ്റുള്ളവരുടെ വ്യക്തിത്വവുമായി താരതമ്യപ്പെടുത്താവുന്നതല്ല. നബിയെ ഖുറാൻ തന്നെ പരിചയപ്പെടുത്തുന്നത് ലോകത്തിന് തന്നെ അനുഗ്രഹമായിട്ടാണ് നിയോഗിക്കപ്പെട്ടെതെന്നാണ്.
9) ഈ വിവാഹത്തിന് പിന്നിൽ അബൂബക്കർ (റ) വുമായുള്ള ബന്ധം ദൃഢപ്പെടുത്തുകയെന്ന ലക്ഷ്യവും നബിക്കുണ്ടായിരുന്നു. ഇസ്ലാമിന്‍റെ ആദ്യകാലത്ത് വലിയ സഹായങ്ങൾ ചെയ്ത അബൂബക്കർ (റ) വായിരുന്നു നബിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അനുചൻ. അദ്ധേഹത്തിന്‍റെ മഹത്വങ്ങൾ വിശദീകരിക്കുന്ന നിരവധി ഹദീസുകൾ കാണാനാകും.
ചുരുക്കത്തിൽ യാദാർത്ഥ്യങ്ങളെ
കണ്ണടച്ചിരുട്ടാകാതെ കാര്യങ്ങളെ യദാർത്ഥമായി പഠിക്കാൻ എല്ലാവരും തയ്യാറാകണം.
Post a Comment