പ്രശസ്ത എഴുത്തുകാരന്‍ ടി. മുഹമ്മദ് എഴുതുകയും IPH പ്രസിദ്ധീകരിക്കുകയും ചെയ്ത "ഭാരതീയ സംസ്കാരത്തിന്‍റെ അടിയൊഴുക്കുകള്‍" എന്ന ഗ്രന്ഥം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് . ഇന്ത്യോ- ആര്യന്മാരുടെ ആഗമനത്തിന് മുമ്പുള്ള ഭാരതീയ ജീവിതത്തിന്‍റെ അടിയൊഴുക്കുകളാണ് ഈ പുസ്തകത്തില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്. ആ കാലത്ത് സാബി മതത്തിനായിരുന്നു ഭാരതത്തില്‍ കൂടുതല്‍ പ്രാമുഖ്യമെന്ന് ഈ ഗ്രന്ഥത്തില്‍ സമര്‍ത്ഥിക്കുന്നു. മാത്രമല്ല, ലോകത്തിലെ ഏറ്റവും പ്രാചീന പ്രവാചകമതം സാബിസമാണെന്നും അത് മഹാനായ നോഹയുടെയും ശീഥിന്‍റെയും മതമാണെന്നുമുള്ള ചില മുസ്ലിം പണ്ഡിതര്‍ മുന്നോട്ടുവെച്ച അഭിപ്രായത്തിന് ഈ കൃതിയില്‍ മുന്‍ഗണന കല്‍പിക്കുകയും ചെയ്യുന്നു. അതോടൊപ്പം നൂഹുംഇന്ത്യന്‍ പുരാണങ്ങളില്‍ വര്‍ണ്ണിക്കപ്പെട്ട മനുവും യദാര്‍ത്ഥത്തില്‍ ഒരാള്‍തന്നെയാവാമെന്ന ചിലരുടെ അനുമാനത്തെ പിന്താങ്ങുകയും ചെയ്യുന്നുണ്ട് ഈ കൃതി. നോഹയുടെ പിന്നുടുവന്ന തലമുറയില്‍ ഒരു സംഘം ഇന്ത്യയില്‍ അഥവാ, സിന്ധില്‍ വന്ന് അധിവാസമുറപ്പിച്ചു എന്ന് ക്രി 10- ാംശതകത്തിലെ മുസ്ലിം ചരിത്ര പണ്ഡിതനായിരുന്ന അബുല്‍ ഹസന്‍ മസൂദിയുടെ അഭിപ്രായത്തോട് യോജിക്കുന്ന ഇതര സാക്ഷ്യങ്ങളും ഇതില്‍ എടുത്ത് കാണിക്കുന്നുണ്ട്. സിന്ധുതാഴ്വരയില്‍ അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലനിന്നതും ഈ നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ധത്തില്‍ ഖനനഗവേഷണം വഴി കണ്ടെത്തിയതുമായ സംസ്കാരത്തിന് അടിത്തറപാകിയ കരങ്ങള്‍ അവരുടെതായിരിക്കാമെന്ന് അനുമാനിക്കുകയും അവര്‍ ദ്രാവിഡ വിഭാഗത്തില്‍ പെട്ടവരായിരുന്നുവെന്ന ഭൂഗര്‍ഭ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ നോഹയുടെ പുത്രനായ യാഫിഥിന്‍റെ സന്താനപരമ്പരയില്‍ പെട്ടവരാണ് ദ്രാവിഡډാര്‍ എന്ന നിഗമനത്തില്‍ ഒരു വിധം എത്തിച്ചേര്‍ന്നിരിക്കുന്നു ഗ്രന്ഥകാരന്‍.
വളരെ സരളമായ ഭാഷയില്‍ എഴുതിപ്പിടിപ്പിക്കുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിട്ടുണ്ട്. പലയിടത്തും തെളിവുകളായി ഹൈന്ദവ ഗ്രന്ഥങ്ങളെ ഉദ്ധരിക്കാനും ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്.ചരിത്ര ഗ്രന്ഥങ്ങളെയും താന്‍ മുന്നോട്ടുവെക്കുന്ന ആശയം സമര്‍ത്ഥിക്കാന്‍ ഗ്രന്ഥകാരന്‍ അവലംബിച്ചിട്ടുണ്ട്. വിഷയങ്ങളെ കൃത്യമായ ഓര്‍ഡര്‍ പ്രകാരം ചിട്ടപ്പെടുത്തുന്നതിലും മികച്ച രൂപത്തില്‍ ഉള്ളടക്കം ക്രമീകരിക്കുന്നതിലും ഗ്രന്ഥകാരന്‍ വിജയിച്ചിട്ടുണ്ട്. ചുവടെ ഈ ഗ്രന്ഥം രണ്ട് ഭാഗങ്ങളായി ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കുകള്‍ നല്‍കുന്നു.
ഭാഗം ഒന്ന്:
https://drive.google.com/file/d/1-DDMHaKgWjIEQkUP8aLzP31aFGLLu6Rq/view?usp=drivesdk
ഭാഗം രണ്ട്:
https://drive.google.com/file/d/1-ImWTtIlVaPEuR9swX1hAKRmMOh-vYA7/view?usp=drivesdk
https://drive.google.com/file/d/1-DDMHaKgWjIEQkUP8aLzP31aFGLLu6Rq/view?usp=drivesdk
ഭാഗം രണ്ട്:
https://drive.google.com/file/d/1-ImWTtIlVaPEuR9swX1hAKRmMOh-vYA7/view?usp=drivesdk
Post a Comment