ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനമായ യു.പി യില്‍, വിവാദപരമായ പുതിയ പൗരത്വ ഭേദഗതിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ ഗൗരവമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 20 ന് പ്രതിഷേധങ്ങള്‍ തുടങ്ങിയതു മുതല്‍ ചുരുങ്ങിയത് 20 പേരെങ്കിലും അവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ പ്രദേശത്ത് വ്യാപകവും അക്രമാസക്തവുമായ പ്രതിഷേധങ്ങള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് കണ്ടെത്താന്‍ ബി.ബി.സിയുടെ വികാസ് പാണ്ഡ്യ അവിടേക്ക് യാത്ര തിരിക്കുകയാണ്.
കാണ്‍പൂര്‍ നഗരത്തിലെ ബാബുപൂര്‍വയുടെ വളരെ ഇടുങ്ങിയ പാതകള്‍ എന്നെ മുഹമ്മദ് ശരീഫിന്‍റെ വീട്ടിലേക്ക് നയിച്ചു. ടിന്നിന്‍റെ മേല്‍കൂരയുള്ള ചെറിയ വീടിന് പുറത്ത് അയാള്‍ ഇരിക്കുന്നുണ്ടായിരുന്നു. ആ വീടിന് ആകെ ഒറ്റ മുറിയെ ഉള്ളു. പകല്‍ അത് അടുക്കളയായായും രാത്രി ബെഡ്റൂമായും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അയാള്‍ എഴുന്നേറ്റ് എന്നെ കെട്ടിപിടിച്ചു. ഞങ്ങള്‍ക്കിടയില്‍ നിരവധി മിനിട്ടുകള്‍ നിശബ്ദമായി കടന്നുപോയി.
"എനിക്കെല്ലാം നഷ്ടപ്പെട്ടു. എനിക്ക് ജീവിക്കാനുള്ള ഇച്ഛാശക്തിയില്ല. എന്താണ് എന്‍റെ മകന്‍ ചെയ്ത തെറ്റ്? എന്തിനാണ് പോലീസ് അവനെ വെടിവെച്ചു കൊന്നത്?" കണ്ണുനീര് അടക്കിപ്പിടിക്കാന്‍ ശ്രമിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
അദ്ധേഹത്തിന്‍റെ 30 വയസ്സുള്ള മകന്‍ മൂഹമ്മദ് റഈസ് ഡിസംബര്‍ 23 നാണ് മരിക്കുന്നത്. അതിന് മൂന്ന് ദിവസം മുമ്പ് അവന് വയറ്റില്‍ വെടിയേറ്റിരുന്നു.
"എന്‍റെ മകന്‍ സമരം പോലും ചെയ്തിരുന്നില്ല. അവന്‍ തെരുവു കച്ചവടക്കാരനായിരുന്നു. അതിനാല്‍ സമരസ്ഥലത്ത് അവനുണ്ടായിരുന്നു. ഇനി അവന്‍ സമരം ചെയ്തിരുന്നെങ്കില്‍ തന്നെ മരിക്കാന്‍ അര്‍ഹനായിരുന്നോ അവന്‍? ഞങ്ങള്‍ മുസ്ലിമായതുകെണ്ടാണോ അവന്‍ മരിച്ചത്? ഞങ്ങള്‍ ഈ രാജ്യത്തിലെ പൌരന്മാരല്ലേ? ഞാന്‍ മരിക്കുന്നതുവരെ ഈ ചോദ്യം ചോദിച്ചു കൊണ്ടിരിക്കും". അയാള്‍ പറഞ്ഞുകൊണ്ടിരുന്നു.
മുഹമ്മദ് റഈസ് കൊല്ലപ്പെട്ട പ്രതിഷേധം ഇന്ത്യയിലെത്തന്നെ ഏറ്റവും ദരിദ്ര സംസ്ഥാനമായ യു.പിയിലേയും ഇന്ത്യയിലേയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നു കൊണ്ടിരിക്കുന്ന നിരവധി പ്രതിഷേധങ്ങളില്‍ ഒന്നായിരുന്നു. അവയില്‍ ചില പ്രതിഷേധങ്ങള്‍ അക്രമാസക്തമായിരുന്നു. കല്ലെറിയുന്ന പ്രതിഷേധക്കാരും പോലീസും പരസ്പരം സംഘട്ടനത്തില്‍ ഏര്‍പ്പെട്ടിരുന്നു.
ഉത്തര്‍ പ്രദേശില്‍ മാത്രം ഉണ്ടായ ഏറ്റുമുട്ടലില്‍ ചുരുങ്ങിയത് 50 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭക്കാര്‍ക്കെതിരെ സാഹചര്യത്തിന് യോജിക്കാത്ത ബലപ്രയോഗം നടത്തിയെന്ന് പോലീസിനെതിരെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് ഇളവ് നല്‍കുന്ന ഈ നിയമം മുസ്ലിംകള്‍ക്കെതിരെ വിവേചനം കാണിക്കുന്നു എന്നാണ് പൗരാവകാശ ഗ്രൂപ്പുകള്‍ പറയുന്നത്. എന്നാല്‍ ഭരണകൂടം അവകാശപ്പെടുന്നത്, ഈ നിയമം പീഢനമനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നാണ്. ഈ നിയമം മുസ്ലിംകള്‍ക്ക് എതിരല്ല എന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിയും അഭ്യന്തര മന്ത്രി അമിത്ഷായും ഊന്നിപ്പറയുകയും ചെയ്യുന്നുണ്ട്.
എന്നാലും നാല്‍പത് ദശലക്ഷത്തിലധികം മുസ്ലിംകള്‍ താമസിക്കുന്ന ഉത്തര്‍പ്രദേശില്‍ ഈ ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്. അതിനിടെ, മുഖ്യമന്ത്രി യോഗീ ആഥിത്യനാഥ് പറഞ്ഞിരിക്കുന്നത് പൊതുസ്വത്ത് നശിപ്പിച്ചവര്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്നും പൊതുസ്വത്തുകള്‍ നഷ്ടപ്പെടുന്നത് പരിഹരിക്കാന്‍ അവരുടെ സമ്പത്ത് ജപ്തി ചെയ്യുമെന്നുമാണ്. അതോടെ സംസ്ഥാനത്ത് പോലീസ് അദ്ധേഹത്തിന്‍റെ കല്‍പന പിന്‍പറ്റിയിരിക്കുകയാണ്. അതേതുടര്‍ന്ന് ആവശ്യമുളളവരെ പോലീസ് തിരിച്ചറിയുകയും അവരുടെ പോസ്റ്ററുകള്‍ കാണ്‍പൂരില്‍ പതിക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും മുസ്ലിംകളുമാണ്. ഇത് ആ സമുദായത്തിനിടയില്‍ ഭയം ഉളവാക്കിയിട്ടുണ്ട്.
ബംബാപൂരില്‍ നിരവധി സ്ത്രീകളെ ഞാന്‍ കണ്ടുമുട്ടിയിരുന്നു. അവരെന്നോട് പറഞ്ഞത് അവരുടെ ഭര്‍ത്താകന്മാരും കുട്ടികളും അറസ്റ്റും അക്രമവും ഭയന്ന് അടുത്ത നഗരങ്ങളിലേക്ക് ഓടിപ്പോകാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നാണ്. കുട്ടികളില്‍ പലര്‍ക്കും ഏകദേശം പത്തുവയസ്സ് മാത്രമേ ആയിട്ടുള്ളുവത്രേ. ദേശീയ പരത്വ പട്ടികയുടെ പശ്ചാതലത്തില്‍ അവരുടെ ഈ ഭയം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ് എന്നതാണ് വസ്തുത.
കാണ്‍പൂരിലെ മുസ്ലിം സാമൂദായിക നേതാവും രാഷ്ട്രീയക്കാരനുമായ നസ്വീറുദ്ധീന്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ് : ദേശീയ പൗരത്വ പട്ടിക ജനങ്ങളോട് ആവശ്യപ്പെടുന്നത് അവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കാനാണ്. ഒരു ഹിന്ദു കുടുംബവും മുസ്ലിം കുടുംബവും പൗരത്വം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഹിന്ദു കുടുംബത്തിന് പൗരത്വമുണ്ടെന്ന് തെളിയിക്കാന്‍ പൗരത്വ ഭേദഗതി നിയമം ഉപയാഗിക്കാനാകുകയും മുസ്ലിം കുടുംബത്തിന് അവരുടെ പൗതത്വം ഇല്ലാതാകുകയും ചെയ്യുന്നതാണ് നിലവിലെ നിയമം. ഈ അവസ്ഥയൊന്ന് സങ്കല്‍പിച്ച് നോക്കൂ എന്നാണ്.
പെട്ടെന്ന് തന്നെ എന്‍.ആര്‍.സി നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് ഭരണകൂടം പറയുന്നുണ്ടെങ്കിലും പൗരത്വം തെളിയിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയില്ലേ എന്ന പേടിയിലാണ് ഇവിടെയുള്ള മുസ്ലിം സമുദായം. ഭരണ പാര്‍ട്ടിയായ ബി.ജെ.പിയെ അവര്‍ക്ക് വിശ്വസിക്കാനാകില്ല എന്നതും അവര്‍ക്ക് സമ്മാനിക്കുന്നത് പേടിതന്നെയാണ്.
"എന്താണ് ഞങ്ങളുടെ തെറ്റ്? ഞങ്ങളും ജനാധിപത്യമാണ്. ഞങ്ങള്‍ അംഗീകരിക്കാത്തതിനെതിരെ സമരം ചെയ്യാനുള്ള അവകാശം ഞങ്ങള്‍ക്കുമുണ്ട്. എന്നാല്‍ ഞങ്ങളുടെ സംരക്ഷകന്‍ വേട്ടക്കാരനായി മാറിയിരിക്കുകയാണ്. ഞങ്ങള്‍ ഇപ്പോള്‍ എവിടെ പോകും?" തിരിച്ചറിയാന്‍ ആഗ്രഹിക്കാത്ത ഒരു സ്ത്രീ പറഞ്ഞ കാര്യങ്ങളാണിതെല്ലാം.
ഞാന്‍ വ്യത്യസ്ത പാതകളിലേക്ക് പോകുമ്പോഴെല്ലാം സമാനമായിരുന്നു രംഗങ്ങള്‍. കുറച്ച് പുരുഷരേയും കുട്ടികളേയും കാണാം. എന്നാല്‍ സ്ത്രീകളെ കൂട്ടമായി പലയിടത്തും കാണാമായിരുന്നു. ആരെങ്കിലും വല്ലതും ചോദിക്കാന്‍ കാത്തുനില്‍ക്കുന്നതുപോലെയാണ് അവരെ കാണുമ്പോള്‍ എനിക്ക് തോന്നിയത്. പേര് പറയാന്‍ ആഗ്രഹിക്കാത്ത മറ്റൊരു സ്ത്രീ സ്വമേധയാ പറഞ്ഞത് പോലീസുകാര്‍ രാത്രിയില്‍ ഞങ്ങളുടെ പ്രദേശത്ത് വന്ന് എല്ലാ പുരുഷന്മാരേയും അറസ്റ്റ് ചെയ്യുമെന്ന് പറയുകയും പ്രതിഷേധക്കാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്താന്‍ അവരോട് ആവശ്യപ്പെട്ടു എന്നുമാണ്.
ഡൊണാള്‍ഡ് ട്രംബ് അമേരിക്കയില്‍ നടപ്പാക്കിയത് പോലുള്ള യാത്രാ നിരോധനം ഇന്ത്യന്‍ മുസ്ലിംകള്‍ക്കും നടപ്പാക്കണമെന്ന് വാദിക്കല്‍, ഹിന്ദു സ്ത്രീകളെ മുസ്ലിം പുരുഷന്മാര്‍ നിര്‍ബന്ധപൂര്‍വം മതം മാറ്റുന്നുവെന്ന് ആരോപിക്കല്‍, ബോളിവുഡ് സ്റ്റാറായ ഷാറൂഖാനെ പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദി ഹാഫിസ് സഈദുമായി താരതമ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള യോഗി ആദിത്യനാഥിന്‍റെ മുന്‍ പ്രസ്ഥാവനകളും ഇവിടെയുള്ള മുസ്ലിം സമുദായത്തിനിടയില്‍ പേടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മസ്കുലര്‍ ഹിന്ദു ദേശീയത എന്ന മോദിയുടെ ആശയമാണ് യോഗിയും പിന്തുടരുന്നത് എന്നാണ് ഇവിടെയുള്ള പലരും വിശ്വസിക്കുന്നത്.
ഉത്തര്‍ പ്രദേശ് പ്രത്യയ ശാസ്ത്രത്തിന്‍റെ പ്രധാന ലബോറട്ടറിയായി മാറി എന്നാണ് നസ്വീറുദ്ധീന്‍ പറയുന്നത്. ആയിരക്കണക്കിനാളുകള്‍ സംസ്ഥാനത്താകമാനം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും മുസ്ലിംകളാണ്. ദിവസങ്ങളായി ഇന്‍റര്‍നെറ്റും അനിശ്ചിതത്തിലായിട്ടുണ്ട്. മുന്‍ ഉന്നത പോലീസുദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ധാരാളം പ്രധാന പ്രവര്‍ത്തകരെ അറസ്റ്റും ചെയ്തിട്ടുണ്ട്. മുസ്ലിംകളെ ഭീഷണിപ്പെടുത്തുന്നുവെന്നും പോലീസുകാര്‍ക്കെരെ ആക്ഷേപമുണ്ട്.
കാണ്‍പൂരില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നത് രാത്രിയില്‍ മുസ്ലിംകള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പോലീസുകാര്‍ കാറുകളും വീടുകളും നശിപ്പിക്കുന്നു എന്നതാണ്. എന്‍റെ സഹപ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്നും സമാനമായ സംഭവങ്ങളുടെ അവകാശവാദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാണ്‍പൂരില്‍ നിന്ന് 580 കി.മി (360 മൈല്‍) അകലെയുള്ള മുസാഫര്‍നഗരിലെ നിരവധി സ്ഥലങ്ങളില്‍ പോലീസുകാര്‍ മുസ്ലിം വീടുകള്‍ തകര്‍ത്തതായി ഇന്ത്യന്‍ ലേഖിക യോഗിത ലിമയെ അറിയുകയുണ്ടായി. ഒരു വീട്ടില്‍ അവര്‍ ടീവി, റെഫ്രിജറേറ്റര്‍, അടുക്കള പാത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം നശിപ്പിച്ചു. ഞാനും തടവില്‍ പാര്‍പ്പിക്കപ്പെടുകയും പോലീസ് അക്രമത്തിന് ഇരയാകുകയും ചെയ്ത പുരുഷന്മാരേയും കുട്ടികളെയും കണ്ടിരുന്നു എന്നാണ് യോഗിത റിപ്പോര്‍ട്ട് ചെയ്തത്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ നഗരങ്ങളായ മീററ്റിലും ബിജ്നോറിലും പോലീസ് ക്രൂരത ആരോപിക്കുന്നതായി ബി.ബി.സിയുടെ ഹിന്ദി ലേഖകന്‍ സുബൈര്‍ അഹ്മദും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് എട്ടാളുകളെങ്കിലും ഈ സ്ഥലങ്ങളില്‍ വെടിവെപ്പുകളില്‍ മരണപ്പെട്ടിട്ടുണ്ട്. അവരുടെ കുടുംബങ്ങള്‍ പറയുന്നത് പോലീസ് വെടിവെപ്പിലാണ് അവര്‍ മരണപ്പെട്ടതെന്നാണ്. എന്നാല്‍ പോലീസ് ഈ ആരോപണങ്ങളെ നിഷേധിക്കുകയാണ് ചെയ്യുന്നത്.
തടങ്കലില്‍ വെക്കല്‍, തുടര്‍ന്ന് കാറുകള്‍ നശിപ്പിക്കല്‍, രാത്രിയില്‍ മുസ്ലിം ജനസംഖ്യയുള്ള പ്രദേശങ്ങളിലെ വീടുകള്‍ കൊള്ളയടിക്കല്‍ തുടങ്ങിയ ഒരു പാറ്റേണാണ് ഈ കഥകള്‍ കേള്‍ക്കുമ്പോള്‍ ഉയര്‍ന്നു വരുന്നത്. എന്നാല്‍, ക്രമാസാധാനത്തിന്‍റെ ഉത്തരവാദിത്വമുള്ള സംസ്ഥാനത്തെ ഉന്നത പോലീസുദ്യോഗസ്ഥന്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ചെയ്യുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്നതിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവരെ തിരിച്ചറിഞ്ഞത് ഡിജിറ്റല്‍ തെളിവ് നോക്കിയിട്ടുമാണ് എന്നുമാണ് പി.വി രാമശാസ്ത്രി ബി.ബി.സിയോട് പറഞ്ഞത്. സ്വന്തം ഉദ്യോഗസ്ഥരല്ലാത്ത ആളുകള്‍ക്കെതിരെ എന്തിനാണ് കേവലം വീഡിയോയുടെ അടിസ്ഥാനത്തില്‍ പോലീസ് നടപടിയെടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ധേഹം പറഞ്ഞത്, ആരോപണമുന്നയിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട് എന്നായിരുന്നു. പോലീസ് സ്വത്ത് നശിപ്പിച്ചതും അദ്ധേഹം നിഷേധിച്ചിട്ടുണ്ട്. ആരോപിക്കപ്പെടുന്ന സംഭവങ്ങളുടെ വീഡിയോ ഞാന്‍ കാണിച്ചപ്പോള്‍ അദ്ധേഹം പറഞ്ഞത് ക്രമരഹിതമായി എവിടെയെങ്കിലും പോസ്റ്റ് ചെയ്യുന്ന വീഡിയോ മുഴുവനല്ല എന്നും ഒരു പ്രത്യേക വീഡിയോയുടെ അടിസ്ഥാനത്തില്‍ കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയില്ല എന്നുമായിരുന്നു. മാത്രവുമല്ല, അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു എന്നും പറഞ്ഞ് പ്രതിഷേധവുമായി ബന്ധപ്പെട്ട 19 മരണങ്ങളിലെ പോലീസിന്‍റെ പങ്കിനെയും അദ്ദേഹം നിഷേധിക്കുകയാണ് ചെയ്തത്.
എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തക സുമയ്യ റാണ പറഞ്ഞത് പോലീസിന് ഇതിലെല്ലാം ഉത്തരവാദിത്വം വഹിക്കേണ്ടതുണ്ട് എന്നായിരുന്നു. അക്രമം ഉത്തരമല്ല. അത് ഇരു വിഭാഗത്തിനും ബാധകമാണ്. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കണം. പക്ഷെ, പ്രതിഷേധക്കാരെ വെടിവെക്കുക മാത്രമാണോ ഏക വഴി? അതുകൊണ്ട് ഒരുപാടാളുകള്‍ മരണപ്പെട്ടിട്ടുണ്ട്. തൃപ്തികരമായ അന്വേഷണം നടത്തപ്പെടണമെന്നാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. ഈ അവസ്ഥയെ കുറിച്ച് ഞാന്‍ പോലീസുകാരോട് സംസാരിച്ചപ്പോള്‍ അവരില്‍ ചിലര്‍ പറഞ്ഞത് അവര്‍ കടുത്ത സമ്മര്‍ദത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു. തിരിച്ചറിയാന്‍ ആഗ്രഹിക്കാത്ത ഒരാള്‍ എന്നോട് പറഞ്ഞത് എന്തുവിലകൊടുത്തും പ്രതിഷേധങ്ങള്‍ നിയന്ത്രിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ്. ഞങ്ങള്‍ക്ക് ലാത്തി ഉപയോഗിക്കാനും കണ്ണീര്‍വാതകം ഉപയോഗിക്കാനുമുണ്ടായിരന്നു. നമ്മുടെ സ്വന്തം പൗരന്മാര്‍ക്കെതിരെ ബലം പ്രയോഗിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പോലീസുകാര്‍ ഇതിനിടയില്‍ അകപ്പെട്ടതാണ് എന്ന് നിങ്ങള്‍ മനസ്സിലാക്കണം. അതേസമയം, പ്രതിഷേധത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഭരണകക്ഷിയായ ബിജെപി പറയുന്നത് മുസ്ലിം യുവാക്കളെ പ്രതിപക്ഷ പാര്‍ട്ടികള്‍ തെറ്റിദ്ധരിപ്പിച്ചതിനാലാണ് പ്രതിഷേധം അക്രമാസക്തമായത് എന്നാണ്. മൂന്ന് വര്‍ഷം മുമ്പ് അധികാരത്തില്‍ വന്നതിനാല്‍ സംസ്ഥാനത്ത് നല്ല നിലയില്‍ ഞങ്ങള്‍ ക്രമസമാധാനം നിലനിര്‍ത്തി. പക്ഷെ, ഈ സമയത്ത് അക്രമം സംഭവിച്ചത് രാഷ്ട്രീയം കാരണമാണ്. സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അവരാണ് പ്രതിഷേധത്തിന് പദ്ധതിയിട്ടതും ആളുകളെ ഇളക്കിവിട്ടതും. ബിജെപിയുടെ സംസ്ഥാന തലവന്‍ സ്വതന്ത്ര ദേവ് സിംഗ് ബിബിസിയോട് ഇപ്രകാരമാണ് പറഞ്ഞത്.
പൗരത്വ ഭേദഗതി ബില്ല് മുസ്ലിംകള്‍ക്കെതിരല്ല. തീര്‍ച്ചയായും മറ്റു മതങ്ങള്‍ക്കും എതിരല്ല. മതത്തിന്‍റെയോ ജാതിയുടെയോ പേരില്‍ ഒരു വിവേചനവും കാണിക്കാതെ എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഭരണകൂടമാണ് ഞങ്ങളുടേത്. ഞങ്ങള്‍ നിരൂപണങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഒരാളേയും പൊതുമുതല്‍ നശിപ്പിക്കാന്‍ അനുവദിക്കില്ല എന്നും അദ്ധേഹം തുടര്‍ന്ന് പറഞ്ഞു. എന്നാല്‍ മരണപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലിംകളായിരുന്നു.
മിസ്റ്റര്‍ സിംഗ് പറയുന്നത് ഓരോ മരണവും സങ്കടകരമാണെന്നും ഇപ്പോള്‍ സംസ്ഥാനത്ത് നടന്നതിന് ഉത്തരവാദി പ്രതിപക്ഷ പാര്‍ട്ടികളാണ് എന്നുമാണ്. എന്നാല്‍ മുന്‍മുഖ്യമന്ത്രിയും സമാജാവാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് ഈ ആരോപണങ്ങളെ നിഷേധിച്ചിട്ടുണ്ട്. ആരാണ് അവരെ വെടിവെച്ചത് എന്നതിനും എന്ത്കൊണ്ട് നിവാരണ നടപടികള്‍ എടുത്തില്ല എന്നതിനും ഗവണ്‍മെന്‍റ് ഉത്തരം നല്‍കണമെന്നും യാദവ് പറഞ്ഞു.
ആരോപണമുന്നയിക്കാന്‍ എളുപ്പമാണ്. പ്രതിഷേധങ്ങള്‍ സംസ്ഥാനത്തിലെ ബിജെപിയുടെ പരാജയം തുറന്ന് കാണിക്കുന്നുണ്ട്. അവര്‍ പൗരത്വ ഭേദഗതി ബില്ല് കൊണ്ടുവന്നിട്ടുള്ളത് മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും ജോലിയില്ലായ്മയും പോലുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ്. അവര്‍ ഉദ്ധേശിക്കുന്നത് മതാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിഭജിക്കാനാണ്. മുഖ്യമന്ത്രിയും അയാളുടെ ഹിന്ദുത്വ അജണ്ടയുമാണ് ഈ സാഹചര്യങ്ങള്‍ക്ക് ഉത്തരവാദി. ഇത് രാഷ്ട്രീയമല്ല. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ട് ഇവിടെ. ഇത് സംസ്ഥാനത്തിനും രാജ്യത്തിനും അപകടമാണ് എന്നും അദ്ദേഹം പറഞ്ഞു.
സിവില്‍ സൊസൈറ്റി അംഗങ്ങള്‍ പറയുന്നത് എല്ലാ പങ്കാളികളും പരസ്പരം ആരോപണമുന്നയിക്കുന്ന തിരക്കിലാണെന്നും എന്നാല്‍ ഉത്തരം നല്‍കാന്‍ ആരും തയ്യാറെല്ല എന്നുമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നില്‍ 19 പേര്‍ മരിച്ചു എന്നതാണ് വസ്തുത. ആരെങ്കിലും അവരോട് കുടുംബങ്ങളോട് ഉത്തരം പറയണം. ഞങ്ങള്‍ ഒരു ജനാധിപത്യ രാജ്യമാണ്. പ്രതിഷേധച്ചെലവ് മരണമാകില്ല. ശ്രീമതി റാണ ഉപസംഹരിച്ചു.
Reference:
https://www.bbc.co.uk/news/world-asia-india-50946271
Post a Comment