ഉറക്കത്തില്‍ സ്വപ്നം കാണാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. എല്ലാവരും സ്വപ്നം കണ്ടുറങ്ങാന്‍ ആഗ്രഹിക്കുന്നവരും മറ്റുള്ളവരോട് തങ്ങള്‍ കണ്ട സ്വപ്നങ്ങള്‍ പങ്കുവെക്കുന്നവരുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സ്വപ്നത്തെ കുറിച്ചും ഇസ്ലാമിന്‍റെ സ്വപ്നത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ചും പലര്‍ക്കും അറിയില്ല എന്നതാണ് യാദാര്‍ത്ഥ്യം. അതിനാല്‍ ഈ ചെറിയ ലേഖനം സ്വപ്നത്തെ കറിച്ചും ഇസ്ലാം സ്വപ്നത്തെ എങ്ങനെ കാണുന്നു എന്നതിനെ കുറിച്ചുമാണ്.
സ്വപ്നങ്ങള്‍ പലതരത്തിലുണ്ട്. അവയില്‍ ഒന്നാമത്തത് പേകിനാവുകള്‍ എന്ന പേരിലറിയപ്പെടുന്നവയാണ്. അര്‍ത്ഥമില്ലാത്ത കിനാവുകള്‍ എന്നും ഇതിനെ കുറിച്ച് പറയാവുന്നതാണ്. സാധാരണയില്‍ നട്ടെല്ല് ചൂടുപിടിച്ചാലുണ്ടാകുന്ന ഒരു പ്രതിഭാസം മാത്രമാണിത്. സ്വപ്നങ്ങളുടെ കുട്ടത്തില്‍ പെടുന്ന മറ്റൊരു ഇനമാണ് പേടി സ്വപ്നങ്ങള്‍. ഇതിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ യഥാര്‍ത്ഥത്തില്‍ ഭയപ്പെടുത്ത സ്വപ്നങ്ങളാണിത്. ഇത്തരം സ്വപ്നങ്ങളില്‍ നിന്ന് കാവല്‍ ചോദിക്കണമെന്നാണ് ഇസ്ലാം പറയുന്നത്. മൂന്നാം വിഭാഗത്തിലുള്ള സ്വപ്നം മുബശ്ശിറാത്ത് എന്ന പേരില്‍ അറിയപ്പെടുന്ന സ്വപ്നങ്ങളാണ്. സ്വപ്നങ്ങളെ കുറിച്ച് നബി (സ്വ) പറയുന്നിടത്ത് മുബശ്ശിറാത്തുകള്‍ എന്ന് വിശേഷിപ്പിച്ചതായി കാണാനാകും. ഇത്തരം സ്വപ്നങ്ങള്‍ വഹിയിന്‍റെ ഭാഗമായി പരിഗണിക്കപ്പെടുന്നവയാണ്. യദാര്‍ത്ഥ സ്വപ്നവും ഇതാണ്. അല്ലാഹൂവില്‍ നിന്നുള്ള സന്ദേശങ്ങളായിരിക്കും ഇത്തരം സ്വപ്നങ്ങള്‍. ഇത്തരം സ്വപ്നങ്ങളെ നമുക്ക് ആഗ്രഹിക്കാവുന്നതാണ്. ഇത്തരം സ്വപ്നങ്ങള്‍ ഉണ്ടാകല്‍ നല്ല കാര്യവുമാണ് എന്നതാണ് ഇസ്ലാമിന്‍റെ കാഴ്ചപ്പാട്. നബി (സ്വ) ക്ക് നാല്‍പതാം വയസ്സില്‍ നുബുവ്വത് ലഭിക്കുന്നത് വരെ അല്ലാഹുവില്‍ നിന്നുള്ള സന്ദേശം ലഭിച്ചിരുന്നത് ഇത്തരത്തിലുള്ള സ്വപ്നങ്ങള്‍ വഴിയായിരുന്നു.
നബി (സ്വ) യെ സ്വപ്നം കാണല്‍
നാമെല്ലാം മുഹമ്മദ് നബിയെ സ്വപ്നം കാണാന്‍ ആഗ്രഹിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ അതിനുമപ്പുറം മുഹമ്മദ് നബിയെ നേരിട്ട് കാണാന്‍ തന്നെ നമുക്ക് ആഗ്രഹിക്കാവുന്നതാണ്. സ്വപ്നം കാണുന്നതിനപ്പുറം വഫാതായ നബിയെ നേരിട്ടുതന്നെ കാണാനാകും എന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുള്ളതാണ്. മഹാനായ ഇമാം ശാഹ് വലിയുള്ളാഹ് ദഹ്ലവി ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഗ്രന്ഥമായ മദീനയിലെ അനുഭവങ്ങള്‍ എന്നതില്‍ അദ്ധേഹത്തിനു തന്നെയുണ്ടായ അനുഭവം പങ്കുവെക്കുന്നുണ്ട്. മദീനയില്‍ റൗളാ സിയാറത്ത് കഴിഞ്ഞ് സ്വലാത്ത് ചൊല്ലി അവിടെ ഇരിക്കുന്ന സമയത്ത് നിലത്ത് തൊടാതെ പുതപ്പ് പുതച്ച് ഒരാള്‍ വന്ന് ആ പുതപ്പിലേക്ക് അദ്ധേഹത്തെ ചേര്‍ത്ത് നിര്‍ത്തുകയും എന്നെ കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ സ്വലാത്ത് ചൊല്ലിയാല്‍ മതിയെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. ഈയടിസ്ഥാനത്തില്‍ വഫാത്തായ നബി (സ്വ)യെ നേരിട്ട് തന്നെ കാണാവുന്നതാണ്. ആത്മീയമായി ഉയര്‍ന്നാലേ ഇത്തരം പദവിയിലേക്ക് എത്താനാകൂ. എല്ലാ അര്‍ത്ഥത്തിലുമുള്ള മാനസിക ശുദ്ധി ഇതിന് അനിവാര്യമാണ്.
മരണപ്പെട്ടവരെ സ്വപ്നം കാണല്‍
പലരും പറയാറുണ്ട് മരണപ്പെട്ട മാതാപിതാക്കളെയും കുടുംബക്കാരെയുമൊക്കെ സ്വപ്നം കാണുന്നു എന്ന്. തുടര്‍ന്ന് ഉടന്‍ മരിക്കുമോ എന്ന ഭയം അവരെ പിടി കൂടാറുമുണ്ട്. യദാര്‍ത്ഥത്തില്‍ മരണവുമായി ആ സ്വപ്നങ്ങള്‍ക്ക് ബന്ധമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് മനസ്സിലാക്കാന്‍ ആദ്യം ഉറക്കിനെ കുറിച്ച് നാം മനസ്സിലാക്കണം. ഉറക്കത്തില്‍ മനുഷ്യ ശരീരത്തില്‍ ജീവന്‍ (ഹയാത്ത്) നില നില്‍ക്കുകയും ആത്മാവ് (റൂഹ്) താഴെ ഇറങ്ങുകയും അത് ഇലാഹിയ്യായ സാമീപ്യത്തിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. ഈ സഞ്ചാര വീഥിയില്‍ ആത്മാവ് കണ്ടുമുട്ടുന്ന വിഷയങ്ങളുടെ ഇമേജിനേഷനാണ് യദാര്‍ത്ഥത്തില്‍ സ്വപ്നമായി മാറുന്നത്. ഉറക്കത്തില്‍ സഞ്ചരിക്കുന്നത് ആത്മാവാണ്. ആത്മാവിന്‍റെ കൂടെയാണ് ചിന്തയുള്ളത്. അതിനാല്‍ ചിന്ത യാത്രയിലാണ്. എന്നാല്‍ ജീവന്‍റെ കൂടെയാണ് ഓര്‍മയുള്ളത്. ആത്മാവിന്‍റെ അനുഭവങ്ങള്‍ ചിന്തയെ സ്വാധീനിക്കുന്നു. ആ ചിന്ത ഇങ്ങോട്ട് നല്‍കുമ്പോള്‍ ഓര്‍മ വെച്ച് ഇമേജ് ചെയ്യും. അതിനാല്‍ ഓര്‍മയിലുള്ളതായിട്ടാണ് അതിന്‍റെ അനുഭവങ്ങള്‍ വരിക. ഇമേജിന് ഓര്‍മയുമാണ് ബന്ധം. അനുഭവത്തിന് ചിന്തയുമായിട്ടും. അപ്പോള്‍ ഉറക്കത്തിലുള്ള ആത്മാവിന്‍റെ സഞ്ചാരത്തിനിടയില്‍ കണ്ടുമുട്ടുന്ന ആളുകളെ ഓര്‍മവെച്ച് ഇമേജ് ചെയ്യുന്നതാണ് യദാര്‍ത്ഥത്തില്‍ നടന്ന് കൊണ്ടിരിക്കുന്നത്. അല്ലാതെ സ്വപ്നം കണ്ടയാള്‍ മരിക്കാന്‍ സമയമായതല്ല.
പാമ്പ് പോലോത്ത ക്ഷുദ്ര ജീവികളെ സ്വപ്നം കാണല്‍
പലര്‍ക്കും ഉള്ള ഒരു പരാതിയാണ് പാമ്പ് പോലോത്ത ജീവികളെ സ്വപ്നം കാണുന്നു എന്നത്. എല്ലാവരും കരുതി വെച്ചിരിക്കുന്നത് പാമ്പിനെയൊക്കെ സ്വപ്നം കാണുന്നുവെങ്കില്‍ അതിനര്‍ത്ഥം അവന് ശത്രുക്കളുണ്ട് എന്നതാണ്. എന്നാല്‍ പാമ്പ് നമ്മുടെ ശത്രു തന്നെയാണെങ്കിലും ആ തോന്നല്‍ ശരിയല്ല. ഇസ്ലാമിക് ഫിലോസഫിയോട് ഈ സ്വപ്നം ചേര്‍ത്ത് വെച്ച് വ്യാഖ്യാനിച്ചാല്‍ സ്വപ്നം കണ്ട ആള്‍ക്ക് ആരോടോ ശത്രുതയുണ്ട് എന്നതാണ് അതിനര്‍ത്ഥം. അല്ലാതെ സ്വപ്നം കണ്ട ആളോട് മറ്റാര്‍ക്കോ ശത്രുതയുണ്ട് എന്നതല്ല.
സ്വപ്നത്തെ മോഡേണ്‍ സയന്‍സില്‍ ആദ്യമായി വ്യാഖ്യാനിച്ച ആള്‍ സിഗ്മണ്ട് ഫ്രോയിഡാണ്. സ്വപ്നവ്യാഖ്യനം എന്ന വിഷയത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ അദ്ധേഹം രചിച്ചിട്ടുണ്ട്. എന്നാല്‍ അവക്കെല്ലാം ഒരു ജൂതടച്ചുള്ളതായി കാണാനുകും. ഇതൊരിക്കലും ഇസ്ലാമിക് ഫിലോസഫിയോട് യോജിച്ച് പോകുന്നതല്ല. അതിനാല്‍ ഒരാള്‍ പാമ്പിനെ സ്വപ്നം കണ്ടാല്‍ ഇസ്ലാമിക് ഫോലോസഫി അനുസരിച്ച് അതിനെ സ്വപ്നം കണ്ട ആള്‍ക്ക് ആരോടോ ശത്രുതയുണ്ട് എന്നതാണ് അതിനര്‍ത്ഥം. ഈയര്‍ത്ഥത്തില്‍ മുബശ്ശിറാത്ത് എന്ന് പറയുന്ന സ്വപ്ന വിഭാഗത്തില്‍ ഇത്തരം സ്വപ്നത്തെ ഉള്‍പ്പെടുത്താവുന്നതാണ്. കാരണം ഇത്തരം സ്വപ്നം വഴി ആ വ്യക്തിക്ക് അവന് ആരോടോ ശത്രുതയുണ്ടെന്ന് മനസ്സിലാക്കാനും അതില്‍ നിന്ന് പിന്മാറാനും കഴിയും.
സംഭവിക്കുന്ന സ്വപ്നങ്ങളും സംഭവിക്കാത്ത സ്വപ്നങ്ങളും
സംഭവിക്കുന്ന സ്വപ്നങ്ങളെ കുറിച്ചും സംഭവിക്കാത്ത സ്വപ്നങ്ങളെ കുറിച്ചും മതത്തിനും സയന്‍സിനും ഉളളത് വ്യത്യസ്ത കാഴ്ചപ്പാടുകളാണ്. സയന്‍സിന്‍റെ വിശകലനമനുസരിച്ച് ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന എല്ലാ കാര്യങ്ങളുടെയും സൂചന നേരെത്തെ ജീവിതത്തില്‍ വരുമെന്നാണ്. നാം പോലും അറിയാതെ നമ്മുടെ ശരീരത്തില്‍ പല മൈക്രോ മൂവ്മെന്‍റുകളും നടക്കുന്നുണ്ടെന്ന് സയന്‍സ് പറയുന്നു. അത് നേരെത്തെ വരുമെങ്കിലും നാം ശ്രദ്ധിക്കാതെ പോകുകയാണ് ചെയ്യുന്നത്. ഈ മൂവ്മെന്‍റുകളുടെ ഭാഗമായി എല്ലാ വിഷയങ്ങള്‍ക്കും അനുബന്ധമുണ്ടാകും. ഈ അനുബന്ധങ്ങളായിട്ടാണ് പലപ്പോഴും സയന്‍സ് സ്വപ്നങ്ങളെ വിലയിരുത്തുന്നത്. പലപ്പോഴും നമുക്ക് ഒരു വിഷയം വരാന്‍ പോകുന്നുണ്ടെങ്കില്‍ ആ കാര്യത്തെ കുറിച്ചുള്ള പേടി നമുക്ക് നേരെത്തെ വരും. ആ പേടി നാം ഇമേജ് ചെയ്യും. അത് സ്വപ്നങ്ങളായിട്ട് വരും. ഇങ്ങനെയാണ് സയന്‍സ് സ്വപ്നങ്ങളെ മനസ്സിലാക്കുന്നത്.
ഇസ്ലാമിന്‍റെ കാഴ്ചപ്പാടനുസരിച്ച് യാദാര്‍ത്ഥ്യമാകുന്നത് മുബശ്ശിറാത്ത് ഇനത്തില്‍ പെടുന്ന സ്വപ്നങ്ങളാണ്. അതിന് ഒരുപാട് നിബന്ധനകള്‍ പാലിക്കപ്പെടണം എന്നും മതം പറയുന്നുണ്ട്. ഇസ്ലാമികമായി പറഞ്ഞാല്‍ സ്വാലിഹായ സ്വപ്നം എന്നാല്‍ സ്വാലിഹായ മനുഷ്യന്‍ കാണുന്ന സ്വപ്നം എന്നാണ് അതിനര്‍ത്ഥം. അഥവാ സ്വാലിഹായ മനുഷ്യനെ നല്ല സ്വപ്നം കാണുകയുള്ളു.
സ്വപ്ന വ്യാഖ്യാനത്തില്‍ അറിയപ്പെട്ട മഹാനും താബിഉകളില്‍ പെട്ട മഹാനുമായിരുന്ന ഇബ്നു സീരീന്‍റെ അടുക്കലേക്ക് ഒരാള്‍ ഒരു സ്വപ്നത്തെ കുറിച്ചുള്ള വ്യാഖ്യാനം അറിയനായി വന്നു. ചളി നിറഞ്ഞ കുഴിയില്‍ നിന്ന് ഒരാള്‍ ചെണ്ട മുട്ടുന്നത് സ്വപ്നം കാണുന്നു എന്നാണ് അദ്ധേഹം പറഞ്ഞത്. കേട്ടയുടനെ ഇബ്നു സീരീന്‍ പറഞ്ഞു. ഈ സ്വപ്നം ഒരിക്കലും നീ കാണില്ല. പിന്നെ ആര് കാണേണ്ടതാണെന്ന്ന വന്നയാള്‍ ചോദിച്ചു. ഇത് ഹസനുല്‍ ബസ്വരി കാണേണ്ട സ്വപ്നമാണെന്ന് മറുപടിയും പറഞ്ഞു. ശരിയാണ്. ഇത് ഹസനുല്‍ ബസ്വരി കണ്ട സ്വപ്നമാണ്. അദ്ധേഹത്തിന് ഇങ്ങോട്ട് വന്ന് ചോദിക്കാന്‍ പ്രയാസമായപ്പോള്‍ ഞാന്‍ വന്ന് ചോദിച്ചതാണ് എന്ന് അയാളും പറഞ്ഞു. അധര്‍മം നിറഞ്ഞ സമുഹത്തില്‍ ഹസനുല്‍ ബസ്വരി പ്രസംഗിക്കും എന്നാണ് ഈ സ്വപ്നത്തിന്‍റെ വ്യാഖ്യാനം എന്ന് ഇബ്നു സീരീന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തു.
ഈ അടിസ്ഥാനത്തില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് സ്വാലിഹായ മനുഷ്യനെ സ്വാലിഹായ സ്വപ്നം കാണുകയുള്ളു. അതിന് അവന്‍ യോഗ്യനല്ലെങ്കില്‍ അവന്‍ കാണുന്ന സ്വപ്നം പിശാചിന്‍റെ ഭാഗത്ത് നിന്നുള്ള സ്വപ്നമായേക്കും.
സ്വപ്നങ്ങള്‍ മറ്റുള്ളവരോട് പറയല്‍
സ്വപ്നങ്ങളെ മറ്റുള്ളവരോട് പറയുന്നതിനെ കുറിച്ച് മഹാനായ യഅ്ഖൂബ് നബിയടെയും യൂസുഫ് നബിയുടെയും ചരിത്രത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാനാകും. നക്ഷത്രങ്ങുളും സൂര്യചന്ദ്രനും വന്ന് യൂസുഫ് നബി (അ) ന് സുജൂദ് ചെയ്യുന്നതായി കണ്ട സ്വപ്നം പിതാവായ യഅ്ഖൂബ് നബി (അ) നോട് പറഞ്ഞപ്പോള്‍ നീ ഇത് നിന്‍റെ സഹോദരന്മാരോട് പറയരുത് എന്നാണ് യഅ്ഖൂബ് നബി (അ) പറഞ്ഞത്. ഈ അടിസ്ഥാനത്തില്‍ നമുക്ക് മനസ്സിലാകുന്ന കാര്യം, നല്ല സ്വപ്നം കണ്ടാല്‍ തനിക്ക് നന്മ വരണമെന്ന് ഉദ്ധേശിക്കുന്നവരോട് മാത്രമെ ആ സ്വപ്നം പറയാന്‍ പാടുള്ളു എന്നതാണ്. അല്ലാത്തവരോട് ഒരിക്കലും ആ സ്വപ്നത്തെ കുറിച്ച് പറയരുത്. അതേസമയം, ചീത്ത സ്വപ്നമാണ് കണ്ടെതെങ്കില്‍ അല്ലാഹുവിനോട് കാവല്‍ ചോദിക്കുകയല്ലാതെ ആരോടും പറയാന്‍ പാടില്ല.
ഉറക്കത്തിലെ പേടി സ്വപ്നം
രാത്രിയില്‍ സ്വപ്നം കണ്ട് ഞെട്ടിയുണരുന്ന പ്രവണത നമ്മില്‍ പലരിലും കാണാറുണ്ട്. ഇത്തം സന്ദര്‍ഭങ്ങളില്‍ ഉമിനീരില്ലാതെ മൂന്നുതവണ തുപ്പുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് أعوذ بالله من الشيطان الرجيم എന്ന് പറയുകയും ചെയ്യണം. മാത്രമല്ല, ഏത് ഭാഗത്തേക്കാണോ നിലവില്‍ ചെരിഞ്ഞ് കിടന്നിരുന്നത് ആ ഭാഗത്തുനിന്ന് മറ്റേ ഭാഗത്തേക്ക് ചെരിഞ്ഞ് കിടക്കുകയും ചെയ്യണം. ഇതാണ് പേടി സ്വപ്നം കണ്ടാല്‍ ചെയ്യേണ്ടത്.
ഭയാനകമായ സ്വപ്നങ്ങള്‍ കാണുന്ന കാരണത്താല്‍ ഉറങ്ങാന്‍ പോലും പേടി തോന്നുന്ന അവസ്ഥ പലര്‍ക്കും ഉണ്ടാകാറുണ്ട്. അത്തരക്കാര്‍ നിര്‍ബന്ധമായും പകലുറക്കം ഒഴിവാക്കണം. പലരും പകല്‍ കുറെ നേരം ഉറങ്ങിയ കാരണത്താല്‍ രാത്രി ഉറക്കം കിട്ടാതെ വരുന്നവരുണ്ട്. യദാര്‍ത്ഥ ഉറക്കം എന്നാല്‍ സമ്പൂര്‍ണ നിദ്രയില്‍ അല്‍പസമയമെങ്കിലും കഴിയുക എന്നതാണ്. അതിന്‍റെ ഭാഗമായി ആമാശയമടക്കമുള്ളവ പ്രവര്‍ത്തനം നിര്‍ത്തി വെച്ച് സമാധാനത്തിലേക്ക് പോകണം.. ഈ സമ്പൂര്‍ണ നിദ്രയില്‍ അല്‍പ സമയമെങ്കിലും ഒരാള്‍ ഉണ്ടായിരിക്കണം. അതിനാല്‍ ഇത്തരക്കാര്‍ ഉറങ്ങുന്നതിന് മുമ്പ് റിലാക്സാകല്‍ നന്നാകും. കൂടാതെ ശരീരത്തിലെ വെളുത്ത പ്രതലങ്ങള്‍ കഴുകി വൃത്തിയാക്കലും സുഗന്ധം പുശിയ നല്ല വിരിപ്പില്‍ കിടക്കലും റൂമിനുള്ളില്‍ പറ്റുമെങ്കില്‍ നേരിയ നീല നിറം അടിക്കലും അറിഞ്ഞ് ഉറങ്ങലും ഉറക്കത്തിന് സഹായകമാകും. കളര്‍ തെറാപ്പിയില്‍ പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ് ഉറക്കത്തെ സഹായിക്കുന്നത് നീല നിറമാണെന്ന്. ആ അടിസ്ഥാനത്തില്‍ മങ്ങിയ നീലക്കളറടിക്കല്‍ ഉറക്കത്തിന് സഹായകമാകും.
നല്ല സ്വപ്നത്തെ എപ്പോഴും ആഗ്രഹിക്കാവുന്നതാണ്. നല്ല സ്വപ്നം എന്ന് പറയുന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം നല്ല ഉേډഷം നല്‍കുന്ന കാര്യമാണ്. സ്വപ്നങ്ങള്‍ യദാര്‍ത്ഥത്തില്‍ ഉള്ളതു തന്നെ മനുഷ്യന് ഉന്മേഷം ലഭിക്കാനാണ്. അത് സാധ്യമാകാന്‍ റിലാക്സായി ഉറങ്ങുക എന്നത് അത്യാവശ്യമാണ്. അതിന് അറിഞ്ഞ് ഉറങ്ങുകതന്നെ വേണം. ഹദീസില്‍ കാണാം, നിങ്ങളാരും വസ്വിയത്ത് എഴുതി ?വെക്കാതെ രാത്രി ഉറങ്ങരുത് എന്ന്. അതിനാല്‍ ഉറങ്ങാന്‍ നില്‍കുമ്പോള്‍ പരിപൂര്‍ണ തയ്യാറെടുപ്പ് നടത്തല്‍ ആവശ്യമാണ്.
ഉറങ്ങുമ്പോള്‍ പാലിക്കേണ്ട മര്യദകളെ കുറിച്ചും ഉറങ്ങുന്ന രീതിയെ കുറിച്ചും നമുക്ക് ഇസ്ലാം പറഞ്ഞ് തന്നിട്ടുണ്ട്. ഉറങ്ങുന്നതിന് മുമ്പ് വുളൂഅ് എടുക്കുക, ആയതുല്‍ കുര്‍സി, സൂറത്തുല്‍ ഇഖ്ലാസ്, മുഅവ്വിദതാനി തുടങ്ങിയവ ഓതുക, വലതുഭാഗത്തേക്ക് ചെരിഞ്ഞ് കിടക്കുക എന്നിവ ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. രാത്രി ഉറക്കം ഒഴിച്ചിട്ടുണ്ടെങ്കില്‍ മാത്രം പകല്‍ ഉറങ്ങുക. ഖൈലൂലത്തിന്‍റെ ഉറക്കം പോലും സുന്നത്തുള്ളത് തഹജ്ജുദിന് എഴുന്നേറ്റവന് മാത്രമാണ്.
ചുരുക്കത്തില്‍ നേരെത്തെ ഉറങ്ങുക. നേരെത്തെ എഴുന്നേല്‍ക്കുക. അനിവാര്യ ഘട്ടത്തില്‍ മാത്രം പകല്‍ ഉറങ്ങുക. എന്നാല്‍ ജീവിതവും ഉറക്കും ധന്യമാകും. മാനിസിക ശാരീരിക ആരോഗ്യം നിലനിര്‍ത്താനാകും.

Post a Comment