ജീവിതത്തില്‍ ഉന്നതങ്ങളിലെത്താന്‍ ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഉണ്ടാവുകയില്ല. ഇത്തരം അതിയായ ആഗ്രഹവും വിശ്രമമില്ലാത്ത അദ്ധ്വാനവും കാരണം ഇല്ലായ്മയില്‍ നിന്ന് ഉന്നതങ്ങളിലെത്തിയ പലരെയും നമുക്ക് കാണാനാകും. ഇക്കാലത്തും അത്തരക്കാരില്‍ പലരും ജീവിക്കുന്നുണ്ട്. അവരിലൊരാളാണ് ചൈനീസ് ബിസിനസ് മാഗ്നെറ്റും നിക്ഷേപകനും രാഷ്ട്രീയക്കാരനും മനുഷ്യ സ്നേഹിയും മള്‍ട്ടിനാഷണല്‍ ടെക്നോളജി കമ്പനിയായ ആലിബാബ ഗ്രൂപ്പിന്‍റെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക്ക് മാ. ജീവിതത്തില്‍ ഒരിക്കല്‍പോലും ബിസിനസുകാരനാകാന്‍ ആഗ്രഹിക്കാത്ത അദ്ധേഹം ഇന്ന് ലോകത്ത് അറിയപ്പെട്ട ബിസിനസ്സുകാരില്‍ ഒരാളാകാന്‍ കാരണം ജീവിതത്തില്‍ വിജയിക്കാനാവശ്യമായ രഹസ്യങ്ങള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു എന്നതും അതനുസരിച്ച് പ്രവര്‍ത്തിച്ചു എന്നതുമായിരുന്നു. കരിയറില്‍ വിജയിക്കാനാവശ്യമായ രഹസ്യങ്ങള്‍ അദ്ധേഹം പങ്കുവെക്കുകയാണിവിടെ.

ജാക്ക് മാ
എനിക്ക് നാല്‍പത് വയസ്സായപ്പോള്‍ മാത്രമാണ് എന്താണ് ഞാന്‍ ചെയ്യേണ്ടത് എന്ന് കൃത്യമായി അറിയാന്‍ തുടങ്ങിയത്. ഒരു ബിസിനസുകാരനാകണമെന്ന് ഞാനൊരിക്കലും എന്‍റെ ജീവിതത്തില്‍ ചിന്തിച്ചിട്ടില്ല. അതുപോലെ ഒരു അധ്യാപകനാകണമെന്നും. അതുകൊണ്ട് ഞാനൊരു സംരഭകനായതും അധ്യാപകനായതും ഒരിക്കലും അതിനെക്കുറിച്ച് ചിന്തിക്കാതെയാണ്. മറ്റുള്ള എന്‍റെ കാര്യങ്ങളും ഇങ്ങനെത്തന്നെയാണ്.


ഞാനൊരു പോലീസുകാരനാകാന്‍ ഉദ്ധേശിച്ചിരുന്നു. പക്ഷെ അത് നടന്നില്ല. കെ എഫ് സിയില്‍ ഒരു വൈറ്ററാകാന്‍ പോലും ഞാനും കരുതിയിരുന്നു. അതും നടക്കാതെപ്പോയി. അതിനാല്‍ നിങ്ങളും  ചിന്തിക്കുന്ന മിക്ക സ്വപ്നങ്ങളും നടന്നെന്ന് വരില്ല.
നിങ്ങള്‍ മികച്ചവനാകാനല്ല ശ്രമിക്കേണ്ടത്. മറിച്ച് ഒന്നാമനാകാനാണ്. മാറ്റങ്ങള്‍ വരുത്തുന്ന കാര്യത്തിലും വെല്ലുവിളി ഏറ്റെടുക്കുന്ന കാര്യത്തിലും പ്രയാസങ്ങള്‍ തരണം ചെയ്യുന്ന കാര്യത്തിലും ഒന്നാമനാകണം. കാരണം, ഒളിമ്പിക്സില്‍ ചാമ്പ്യനായി ഒരാള്‍ മാത്രമേ ഉണ്ടാകൂ.


ഇങ്ങനെയൊക്കെ ആകാന്‍ മതിയായ ഭാഗ്യമുള്ള ഒരാളാണ് ഞാനെന്ന് ഞാന്‍ ചിന്തിക്കാറില്ല. പക്ഷെ എപ്പോഴും പുതിയ കാര്യങ്ങള്‍ക്കായി ശ്രമിക്കാന്‍ എനിക്ക് കഴിയും. അതുകൊണ്ട് കാര്യങ്ങളില്‍ ഒരിക്കലും ഉപേക്ഷ വരുത്തരുത്. വിശ്വസിക്കൂ. കാരണം നിങ്ങള്‍ അതുല്ല്യരാണ്. എല്ലാവരും അതുല്ല്യരാണ്. അതിനാല്‍ നിങ്ങളായിരിക്കുക എന്നത് എല്ലായിപ്പോഴും പ്രധാനമാണ്.
ലോകം ഇന്ന് വെല്ലുവിളികളും അവസരങ്ങളും നിറഞ്ഞതാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പും ഇതുപോലെത്തന്നെയായിരുന്നു. ഇനി രണ്ടായിരം വര്‍ഷം കഴിഞ്ഞാലും ഇതുപോലെത്തന്നെയായിരിക്കും ലോകം എന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്. അതിനാല്‍ ഈ ലോകത്തെ എങ്ങനെ നിങ്ങള്‍ നോക്കിക്കാണുന്നു എന്നതാണ് പ്രധാനം. ചിലര്‍ ഈ വെല്ലുവിളികളെ അവസരമായി കാണുന്നു. അവര്‍ വിജയിക്കുകതന്നെ ചെയ്യും.
യുവാക്കള്‍ പറയാറുള്ളത് ഇവിടെ അവസരങ്ങള്‍ ഇല്ലായെന്നാണ്. ഞാനും യുവാവായിരുന്നപ്പോള്‍ ഇങ്ങനെ പരാതി പറഞ്ഞിരുന്നു. കാരണം, മൈക്രോസോഫ്റ്റിന് വേണ്ടിയുള്ള എല്ലാ അവസരങ്ങളും ബില്‍ഗ്രേറ്റ്സ് എടുത്തിട്ടുണ്ട് എന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. ഇപ്രകാരം തന്നെ സ്റ്റീവ് ജോബ്സും മറ്റുള്ള ഉന്നതരായ വ്യക്തികളും. അങ്ങനെ വലിയവരായി ആരുംതന്നെയില്ല. ഇവിടെ വലിയ സാമഗ്രികള്‍ നമുക്കായും അവശേഷിക്കുന്നുണ്ട്.


അവസരങ്ങള്‍ എപ്പോഴും കിടക്കുന്നത് വെല്ലുവിളികള്‍ക്കിടയിലാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ വെല്ലുവിളികളെ നിങ്ങള്‍ക്ക് പരിഹരിക്കാനായാല്‍ വിജയിക്കാനാകും. നിങ്ങള്‍ പരിഹരിക്കുന്ന വലിയ വെല്ലുവിളിയാണ് നിങ്ങള്‍ക്കുള്ള വലിയ അവസരം.
ജീവിതം ഒരു യാത്രയാണെന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങള്‍ ഈ ലോകത്തേക്ക് വന്നതുതന്നെ ആ ജീവിതം ആസ്വദിക്കാനും സന്തോഷിക്കാനും ആരോഗ്യമുണ്ടാകാനും വേണ്ടിയാണ്. അതുകൊണ്ട് നിങ്ങള്‍ ഈ ലോകത്ത് ജീവിക്കുന്ന ദിവസങ്ങളിലെല്ലാം നിങ്ങള്‍ ആരോഗ്യവാനും സന്തോഷവാനും ആകണം. നിങ്ങള്‍ ആരോഗ്യവാനല്ലെങ്കില്‍ ഒരിക്കലും സന്തോഷവാനാകുകയില്ല. അതുകൊണ്ട് തന്നെയാണ് സന്തോഷവും ആരോഗ്യവും മനുഷ്യ സമുഹം അന്വേഷിക്കുന്ന രണ്ട് കാര്യങ്ങളായതെന്ന് ഞാന്‍ വിശ്വസിക്കുന്നു.


ടെക്നോളജിയുടെ കാരണത്താല്‍ അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ ലൈഫ് സയന്‍സിന് വലിയ മാറ്റം വരുമെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍, ആളുകള്‍ ദീര്‍ഘമായി ജീവിക്കാന്‍ പോവുകയാണ്. ദീര്‍ഘകാലം എന്നതിന്‍റെ അര്‍ത്ഥം ആരോഗ്യവാനുകും എന്നതാണ്. അതുകൊണ്ട് നിങ്ങള്‍ ആരോഗ്യവാനല്ലെങ്കില്‍ എങ്ങനെ സന്തോഷവാനാകും? നിങ്ങള്‍ സന്തോഷവാനല്ലെങ്കില്‍ എന്തിന് ജീവിക്കണം?       

Post a Comment

Previous Post Next Post