ലളിതമായി പറഞ്ഞാല്‍ ഇസ്ലാമനുസരിച്ച് ജീവിക്കുന്നവനാണ് മുസ്ലിം. അഥവാ, സ്വമേധയാ അല്ലാഹുവിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് സ്വന്തത്തെ സമര്‍പ്പിച്ചവനായിരിക്കും മുസ്ലിം. അല്ലാഹു സംവിധാനിച്ച പ്രാപഞ്ചിക നിയമങ്ങള്‍ക്കനുസരിച്ച് ഈ പ്രപഞ്ചത്തിലെ എല്ലാ വസ്ഥുക്കളും ജന്മദ്ധമായിത്തന്നെ വിധേയത്വമുള്ളവരാണ്. ആ അടിസ്ഥാനത്തില്‍ മനുഷ്യര്‍ ശാരീരികമായി മുസ്ലിംകളാണ്. കാരണം അല്ലാഹു നിശ്ചയിച്ച ജനിതക പദ്ധതിയനുസരിച്ചാണ് അല്ലാഹുതന്നെ നിശ്ചയിച്ച സമയംവരെ അവരുടെ ശരീരം പ്രവര്‍ത്തിക്കുന്നത്.
മതകീയ കാഴ്ചപ്പാടില്‍ മുസ്ലിമെന്നാല്‍ സ്വന്തത്തിന്‍റേയോ മറ്റുള്ളവരുടെയോ ചായ്വുകളെ പരിഗണിക്കാതെ അല്ലാഹു തന്‍റെ നിയുക്ത പ്രവാചകരിലൂടെ അറിയിച്ച രീതി അനുസരിച്ച് ബോധപൂര്‍വം ആരാധിക്കാനായി അല്ലാഹുവിന് സ്വന്തത്തെ സമര്‍പ്പിച്ചവനാണ്. ഇത് മനുഷ്യ വര്‍ഗത്തെ ആരംഭം മുതലേയുള്ള വ്യവസ്ഥായണ്. അതിനാല്‍തന്നെ അല്ലാഹുവിലും പ്രവാചകരിലും വിശ്വസിക്കുകയും അതിനാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്ത മുഹമ്മദ് നബിയുടെ മുമ്പ് ജീവിച്ച ആളുകളുടെ നിരവധി ഉദാഹരണങ്ങള്‍ ഖുര്‍ആനില്‍ പറയുന്നതായി നമുക്ക് കാണാനാകും. ഇസ്ലാമെന്ന് പറയുന്നതിന്‍റെ അര്‍ത്ഥവും ഇതുതന്നെയാണ്.
ആ അടിസ്ഥാനത്തില്‍ ആദം നബി (അ) മുതല്‍ മുഹമ്മദ് നബി (അ) വരെയുള്ള ദൈവത്തിന്‍റെ എല്ലാ പ്രവാചകരും അവരെ വിശ്വസിക്കുകയും അവരെ അവരിലേക്ക് അടുത്ത പ്രാവാചകന്‍ അയക്കപ്പെടുന്നതുവരെ പിന്തുടരുകയും ചെയ്തവരെയും മുസ്ലിംകള്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ മുഹമ്മദ് നബി മനുഷ്യരാശിക്കുള്ള ദൈവത്തിന്‍റെ ദൂതരില്‍ അവസാനത്തെയാളായതിനാല്‍ ഒരു മുസ്ലിം എന്നത് നിര്‍വ്വചിക്കാനാകുന്നത് ദൈവം മുഹമ്മദ് നബിയിലൂടെ കൈമാറിയ അന്തിമവും പൂര്‍ത്തീകരിച്ചതുമായ സന്ദേശം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരാളായിട്ടാണ്. യുക്തിസഹമായി പറഞ്ഞാല്‍, ഏറ്റവും സമീപകാലത്ത് പരിഷ്കരിക്കപ്പെട്ട നിയമങ്ങള്‍ എല്ലായിപ്പോഴും അതിന് മുമ്പുള്ളവയെ ദൂര്‍ബലപ്പെടുത്തുകയും അസാധുവാക്കുകയും ചെയ്യും. അതിനാല്‍ ഇന്ന് ഒരാള്‍ മുസ്ലിമാകണമെങ്കില്‍ അല്ലാഹുവിന്‍റെ ഏതത്വത്തെയും മൂഹമ്മദ് നബി അല്ലാഹുവിന്‍റെ അവസാന പ്രവാചകനാണെന്ന കാര്യത്തെയും വിശ്വസിക്കുന്നവനാണ്.
Post a Comment