മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കലും പ്രചോദിപ്പിക്കലും അബ്ദുല്‍ കലാമിന്‍റെ കൂടെപ്പിറപ്പുകളായിരുന്നു. എന്നും എവിടെ പ്രസംഗിക്കുമ്പോഴും ഉന്നതങ്ങളിലേക്ക് ഉയരാനും അതിനായി സ്വപ്നം കാണാനും അദ്ദേഹം പറയാറുണ്ടായിരുന്നു.
ജീവിതത്തില്‍ എല്ലാവരും അതുല്ല്യരാകാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ പലര്‍ക്കും എങ്ങനെ അനന്യനാകാമെന്നതും അതിനായി എന്തെല്ലാം ആവശ്യമാണ് എന്നതും പലര്‍ക്കും അറിയില്ല. എന്നാല്‍ അതിനെക്കുറിച്ചും അബ്ദുല്‍ കലാം സംസാരിച്ചിട്ടുണ്ട്. അത് വായിക്കാം.


ഡോ. എ പി ജെ അബ്ദുൽ കലാം

അതുല്ല്യനോ അനന്യനോ ആകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മികവിന്‍റെ സംസ്കാരത്തിനായി നിങ്ങള്‍ നിലകൊള്ളണം. ആ മികവ് ഒരിക്കലും ആകസ്മികമല്ല. ഒരു വ്യക്തി തുടര്‍ച്ചയായി സ്വന്തത്തെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന പ്രക്രിയയാണത്. ആ പ്രക്രിയയുടെ പെര്‍ഫോമന്‍സ് നിലവാരം അവര്‍തന്നെയാണ് ക്രമപ്പെടുത്തുന്നതും ചിട്ടപ്പെടുത്തുന്നതും. അത്തരക്കാര്‍ ഫോക്കസോടുകൂടെ തങ്ങളുടെ സ്വപനത്തിലേക്കെത്താന്‍ അദ്ധ്വാനിക്കുന്നു. അദ്ധ്വാനത്തിനിടയില്‍ കണക്കാക്കപ്പെടുന്ന റിസ്ക്കുകളെടുക്കാന്‍ അവര്‍ തയ്യാറാണ്. സ്വപ്നങ്ങള്‍ക്കുനേരെ നീങ്ങുമ്പോള്‍ അവരെ പരാജയങ്ങള്‍ പിന്തിരിപ്പിക്കുകയില്ല.
അവര്‍ അവരുടെ സ്വപ്നങ്ങള്‍ സ്ഥാപിക്കുന്നു. കാരണം യദാര്‍ത്ഥ ലക്ഷ്യസ്ഥാനത്തേക്കെത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. അവര്‍ തങ്ങളുടെ കഴിവനുസരിച്ച് പ്രയത്നിക്കാന്‍ ശ്രമിക്കുന്നു. ആ പ്രക്രിയയില്‍ അവര്‍ അവരുടെ പ്രകടനത്തെ അഭിവൃദ്ധിപ്പെടുത്തുകയും അതുവഴി അവരുടെ സാധ്യതകളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മികവിന്‍റെ സംസ്കാരത്തിന്‍റെ അവസാനിക്കാത്ത ജീവചരിത്ര പ്രതിഭാസമാണ്. അവര്‍ മറ്റുള്ളവരോടല്ല മത്സരിക്കുന്നത്. സ്വന്തത്തോടുതന്നെയാണ്. ഇതാണ് മികവിന്‍റെ സംസ്കാരം.
നിങ്ങളെല്ലാവരും മികവിന്‍റെ സംസ്കാരംകൊണ്ട് അതുല്ല്യനാകാനാഗ്രഹിക്കുന്നുവെന്ന് എനിക്കുറപ്പാണ്.



എല്ലായുവാക്കളും അനന്യമാകാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷെ, നിങ്ങള്‍ക്കു ചുറ്റുമുള്ള ലോകം ഓരോ ദിവസവും കഴിവിന്‍റെ പരമാവധി പ്രവര്‍ത്തിക്കുന്നത് നിങ്ങളെ കേവലം മറ്റുള്ളവരെപ്പോലെ ആക്കാനാണ്. മറ്റുള്ളവരെപ്പോലെയാകുക എന്നത് ഒറ്റനോട്ടത്തില്‍ സുഖകരമാണെങ്കിലും ദീര്‍ഘ വീക്ഷണത്തില്‍ അത് സംതൃപ്തി നല്‍കുകയില്ല. അതുകൊണ്ട് ഒരു മനുഷ്യനും ഒരിക്കലും പോരാടാന്‍ സങ്കല്‍പ്പിക്കുകപോലും ചെയ്യാത്ത ഏറ്റവും കഠിനമായ യുദ്ധംതന്നെ നിങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്നതാണ് അനന്യകാനാഗ്രഹിക്കുന്നവര്‍ക്കുള്ള വെല്ലുവിളി. മാത്രമല്ല, നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ഒരിക്കലും യുദ്ധം അവസാനിപ്പിക്കുകയും ചെയ്യരുത്.
നിങ്ങള്‍ അനന്യത നേടുന്നത് വലിയൊരു യുദ്ധമാണ്. ആ യുദ്ധത്തിന് നിങ്ങള്‍ തോക്കെടുക്കേണ്ടതില്ല. മറിച്ച് അതിനായി നിങ്ങള്‍ക്കുവേണ്ടത് നാല് അദ്വീതിയമായ ഉപകരണങ്ങളാണ്. ആ നാല് ഉപകരണങ്ങളും ഈ യുദ്ധക്കളത്തില്‍ നിങ്ങള്‍ക്ക് വേണം. ആദ്യമായി വേണ്ടത് നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യം നിശ്ചയിക്കലാണ്. രണ്ടാമത്തെ ആയുധം തുടര്‍ച്ചയായി അറിവ് നേടലാണ്. മൂന്നാമത്തേത് ഗാഢസ്നേഹത്തോടെ കഠിനാദ്ധ്വാനം ചെയ്യലാണ്. നാലാമത്തെ ആയുധം സ്ഥിരോത്സാഹമാണ്.



ഹൃദയത്തില്‍ ധര്‍മമുണ്ടെങ്കില്‍ വ്യക്തിത്വത്തില്‍ സൗന്ദര്യമുണ്ടാകും. വ്യക്തിത്വത്തില്‍ സൗന്ദര്യമുണ്ടെങ്കില്‍ വീടുകളില്‍ ഒത്തൊരുമയുണ്ടാകും. വീടുകളില്‍ ഒത്തൊരുമയുണ്ടെങ്കില്‍ രാജ്യത്ത് വ്യവസ്ഥയുണ്ടാകും. രാജ്യത്ത് വ്യവസ്ഥയുണ്ടെങ്കില്‍ ലോകത്ത് സമാധാനമുണ്ടാകും. അതുകൊണ്ട് ചോദ്യം ഇതാണ്. നിങ്ങള്‍ അതുല്ല്യനാകാനാണോ അതോ മറ്റുള്ളവരെപ്പോലെത്തന്നെ ആകാനാണോ ഉദ്ധേശിക്കുന്നത്?

Post a Comment

Previous Post Next Post