നമുക്കെല്ലാവര്‍ക്കും ജീവിതത്തില്‍ വ്യത്യസ്ഥ തരത്തിലുള്ള പരീക്ഷകള്‍ ഉണ്ടാകും. അതിനാല്‍ ഓരോര്‍ത്തര്‍ക്കും അതിനായി കഠിനദ്വാനം ചെയ്യേണ്ടതായി വരികയും ചെയ്യും. നല്ല രൂപത്തില്‍ നടക്കുന്ന സ്കൂളാകട്ടെ, യൂണിവേഴ്സിറ്റിയാകട്ടെ ഓരോ സെമെസ്റ്ററിന്‍റെ അവസാനത്തിലോ പ്രത്യേക ടേമുകളിലോ അടുത്ത ഘട്ടത്തിലേക്ക് നിങ്ങള്‍ക്ക് യോഗ്യത ലഭിക്കാന്‍ അവിടെയും പരീക്ഷകള്‍ ഉണ്ടാകും. ജീവിതത്തില്‍ പുരോഗതിപ്പെടണമെങ്കിലും ഇതുപോലെ വളരെ പ്രയാസകരമായ പരീക്ഷകള്‍ ഉണ്ടാകും. നന്നായി പരിശ്രമിക്കാതെ അവയിലൊന്നും വിജയിക്കാനാകില്ല. ആരെങ്കിലും പരിശ്രമിച്ചാല്‍ അവന്‍ വിജയിക്കുമെന്ന അര്‍ത്ഥത്തിലുള്ള അറബിപഴമൊഴി നാം കേട്ടിട്ടുണ്ടാകും. അതിനാല്‍ ആരെങ്കിലും നന്നായി അദ്ധ്വാനിക്കുന്നപക്ഷം തീര്‍ച്ചയായും അതിന്‍റെ ഫലം അവന്‍ കാണുകതന്നെ ചെയ്യും.


മുഫ്തി ഇസ്മാഈൽ മെങ്ക്

നന്നായി പരിശ്രമിക്കാത്തതുകൊണ്ടോ കാലക്രമേണ പരീക്ഷ പ്രയാസകരമാകുമെന്ന് അറിയാത്തതുകൊണ്ടോ പരീക്ഷയില്‍ പരാജയപ്പെടുന്നവരെയും നമുക്കറിയാം. ഇപ്രകാരം തന്നെയാണ് മതത്തിന്‍റെ കാര്യവും. നാം ജീവിതത്തില്‍ പുരോഗതിപ്പെടുന്നതിനനുസരിച്ച് അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ അഥവാ മരണംവരെ നമുക്ക് വിഷമകരവും പ്രയാസകരവുമായ ധാരാളം പരീക്ഷകള്‍ ഉണ്ടാകും. അതുകൊണ്ടുതന്നെയാണ് നബി (സ്വ) യോട് അല്ലാഹു ഇപ്രകാരം പറഞ്ഞത്. മരണം ആസന്നമാകുന്നതുവരെ അല്ലാഹുവിനെ ആരാധിക്കുകയും ചെയ്യുക (സൂറത്തുല്‍ ഹിജ്ര്‍ 99) എന്ന്. അതിനാല്‍ ആരാധന ഒരിക്കലും അവസാനിപ്പിക്കുകയോ ഇടയില്‍ നിര്‍ത്തുകയോ ചെയ്യരുത്. പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്യരുത്.
അല്ലാഹു നബി (സ്വ) യോട് പറഞ്ഞതായി ഖുര്‍ആനില്‍ കാണാം. "അതുകൊണ്ട് പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവായാല്‍ താങ്കള്‍ ആരാധനാ നിരതനാകുകയും നാഥനോടുതന്നെ അഭിനിവേഷം പുലര്‍ത്തുകയും ചെയ്യുക" (സൂറത്തുശ്ശറഹ് 7-8). നബി (സ്വ) പ്രബോധനത്തിന്‍റെ ഭാഗമായി സന്ദേശങ്ങള്‍ എങ്ങനെയാണ് ആളുകളെ അറിയിച്ചത് എന്ന് നമുക്കറിയാം. വളരെ പ്രയാസം നിറഞ്ഞതായിരുന്നു നബിയുടെ പ്രബോധനം. അവിടുന്ന് വളരെ വെല്ലുവിളികള്‍ നേരിട്ടു. എന്നിട്ടും അവിടുന്ന് പ്രബോധനം തുടര്‍ന്നു. പ്രവാചകത്വത്തിന്‍റെ 23 വര്‍ഷവും തളര്‍ന്നുപോകാതെ അദ്ധ്വാനിച്ചു. അതിനാല്‍ അല്ലാഹു നബി (സ്വ)ക്ക് നല്‍കിയ നേട്ടം നിങ്ങള്‍ക്കറിയാമല്ലോ. അതുപോലെ അല്ലാഹു അവന്‍റെ താല്‍പര്യമനുസരിച്ചാണ് ഓരോര്‍ത്തര്‍ക്കും നേട്ടം നല്‍കൂ എന്നത് ശരിയാണെങ്കിലും ആ വ്യക്തി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചും നേട്ടങ്ങള്‍ നല്‍കും. അതിനാല്‍ നാം പെട്ടെന്ന് ആരാധനകള്‍ ഉപേക്ഷിക്കുകയാണെങ്കില്‍ ഒരിക്കലും സ്വര്‍ഗം നേടാന്‍ പോലും നാം യോഗ്യതയുള്ളവരാകുകയില്ല.



എഴുപത് വര്‍ഷം തുടര്‍ച്ചായി നിസ്കരിച്ച് അവസാനം മരിക്കുന്നതിനു തൊട്ടുമുമ്പുള്ള വര്‍ഷം നിസ്കാരം ഉപേക്ഷിക്കുന്ന ഒരുത്തനെക്കുറിച്ച് നിങ്ങളൊന്ന് സങ്കല്‍പ്പിച്ച്നോക്കൂ. ഇങ്ങനെയുള്ള ആളെകുറിച്ച് നബി (സ്വ)യുടെ ഹദീസില്‍ പരാമര്‍ശമുണ്ട്. ഒരാള്‍ വര്‍ഷങ്ങളായിട്ട് അല്ലാഹുവിനെ ആരാധിക്കുന്നു. അവസാനം വെച്ച് അവന്‍ ആരാധന ഉപേക്ഷിക്കുന്നു. അങ്ങനെ അവന്‍ നരകത്തിലേക്ക് എറിയപ്പെടും. ഇപ്രകാരം ഒരാള്‍ വര്‍ഷങ്ങളായിട്ട് അല്ലാഹുവിനെ ആരാധിക്കാതിരിക്കുന്നു. അവസാനം അവന്‍ അല്ലാഹുവിനെ ആരാധിക്കുന്നതിലേക്ക് മാറുന്നു. അങ്ങനെ അവന്‍ സ്വര്‍ഗാവകാശിയായി മാറുന്നു. അതിനാല്‍ മരണത്തോട് എത്ര അടുത്താണ് നീയുള്ളത് എന്ന് അറിയാത്തതിനാല്‍ ആരാധനകളില്‍ ഒരിക്കലും ഉപേക്ഷ വരുത്തരുത്.

തുരങ്കം കുഴിക്കുന്ന ഒരാളെ സങ്കല്‍പ്പിച്ച് നോക്കൂ. ഇനിയും എത്ര കുഴിക്കണം എന്നറിയില്ല എന്നുപറഞ്ഞ് തന്‍റെ ലക്ഷ്യസ്ഥാനം എത്താനാകുന്നതിന്‍റെ തൊട്ടുമുമ്പ് അവന്‍ ആ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നു. അവന്‍ ഒരു മിനിറ്റുകൂടി ആ പ്രവര്‍ത്തനം തുടര്‍ന്നിരുന്നെങ്കില്‍ ലക്ഷ്യത്തിലേക്ക് എത്തിയിരുന്നു. അതിനാല്‍ നമ്മളും എല്ലാം തുടര്‍ച്ചയായി ചെയ്യണം. അങ്ങനെയാകുമ്പോള്‍ തീര്‍ച്ചയായും പുരോഗതിയുണ്ടാകും. ഒരു നിമിഷം പോലും ജീവിതം വളരെ എളുപ്പമായിരുന്നെങ്കില്‍ എന്ന് ആലോചിക്കരുത്. നമ്മള്‍ തുടര്‍ച്ചയായി കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ അല്ലാഹുവുമായുള്ള നമ്മുടെ ബന്ധം വികസിക്കും എന്നതുമാത്രമാണ് സംഭവിക്കാന്‍ പോകുന്നത്. മാത്രവുമല്ല, നാം മനോവീര്യമുള്ളവരാകുകയും നമുക്ക് കൂടുതല്‍ ഈ പ്രകൃതിയുടെ രീതിയെക്കുറിച്ചും അല്ലാഹുവിന്‍റെ പരീക്ഷണ രീതിയെക്കുറിച്ചും മനസ്സിലാക്കാനുമാകും. 

അതിനാല്‍ മനോവീര്യമുള്ളവരാണെന്ന ബോധത്തോടെ പരീക്ഷകളിലൂടെ ആനന്ദത്തില്‍ മുന്നോട്ടുപോകണം. നമ്മള്‍ അല്ലാഹുവിന്‍റെ കല്‍പനയില്‍ സന്തോഷിക്കണം. ദുനിയാവിലെ പരീക്ഷകളിലെ വിജയത്തിന് പുറമെ പരലോകത്തും അല്ലാഹു വിജയം നല്‍കട്ടെ എന്നും അതിനായി ഒരുങ്ങാനുള്ള കവാടം തുറന്നുതരട്ടെ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അത് എളുപ്പമുള്ള വഴിയല്ല. എന്നാലും അല്ലാഹുവിന്‍റെ കാരുണ്യത്തിലുള്ള പ്രതീക്ഷയോടെ എല്ലാം എളുപ്പമാകും. പ്രതീക്ഷ ഒരിക്കലും നഷ്ടപ്പെടുത്താതെയും നോ പറയാതെയും തുടര്‍ച്ചയായി പരിശ്രമിക്കുക. അല്ലാഹുവിന്‍റെ വിധിപ്രകാരം നാം ഉന്നതങ്ങളില്‍ എത്തും.

Post a Comment

Previous Post Next Post