"ഷൂട്ട് ചെയ്യാനുള്ള എന്‍റെ ഊഴമെത്തിയപ്പോള്‍ തോക്ക് എന്‍റെ ചുമലില്‍ വെക്കാന്‍ പിതാവ് എന്നെ സഹായിച്ചു. 30 അടി ദൂരത്തേക്ക് എങ്ങനെ ടാര്‍ജറ്റ് ചെയ്യാമെന്ന് വിശദീകരിച്ച് തരികയും ചെയ്തു. ആദിവസം ഞാന്‍ ഷൂട്ട് ചെയ്ത അവസാന ബുള്ളറ്റ് ടാര്‍ജറ്റിനുമുകളിലുണ്ടായിരുന്ന ചെറിയ ഓറഞ്ച് ലൈറ്റില്‍ പതിക്കുകയും എല്ലാവരേയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു തീജ്വാലയായി അത് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇത് കണ്ടയുടനെ എന്‍റെ അമ്മാവന്‍ മറ്റുള്ളവരോട് അറബിയില്‍ പറഞ്ഞു: "ഇബ്നു വാലിദിഹി" (അവന്‍ അവന്‍റെ പിതാവിന്‍റെ മകന്‍ തന്നെ)".
കുട്ടിയായിരിക്കുമ്പോള്‍ സ്വന്തം പിതാവിനാല്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ജീവിതാനുഭവങ്ങളിലൂടെ തീവ്രവാദം ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് തീവ്രവാദ ഇരകള്‍ക്കുവേണ്ടിയും അവരെ സ്നേഹിക്കുന്നവര്‍ക്കുവേണ്ടിയും തീവ്രവാദത്തിനെതിരെയും സ്വന്തം പിതാവിന്‍റെ നിരര്‍ത്ഥകമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഉറക്കെ സംസാരിക്കുന്ന അമേരിക്കന്‍ പീസ് കാമ്പൈനറും "The Terrorist's Son" എന്ന പുസ്തകത്തിന്‍റെ രചയിതാവുമായ സാക്ക് ഇബ്രാഹീമിന്‍റെ വാക്കുകളാണിത്. പിതാവിന്‍റെ തീവ്രവാദ പ്രവര്‍ത്തനങ്ങളും അതുകാരണം അനുഭവിക്കേണ്ടി വന്ന വേദനകളും തന്‍റെ ജീവിതത്തില്‍ തീവ്രവാദത്തിനെതിരെയും മതഭ്രാന്തിനെതിരെയും നിലകൊള്ളാന്‍ സഹായിച്ച സന്ദര്‍ഭങ്ങളും ആദ്ദേഹം പോഗ്രാമില്‍ പങ്കുവെച്ചിരുന്നു. അവ വായിക്കാം.
Zak Ebrahim |
"ഞാൻ ഒരു തീവ്രവാദിയുടെ മകനാണ്. ഇവിടെയാണ് ഞാൻ സമാധാനം തെരെഞ്ഞെടുത്തത്"
1990 നവംബർ 5 ന് സയ്യിദ് നുസ്വൈർ എന്ന് പേരുള്ള ഒരാൾ മാൻഹാട്ടിലെ ഹോട്ടലിൽ ചെന്ന് ജൂതപ്രതിരോധ സമിതിയുടെ നേതാവായിരുന്ന റോബി മെയിർ കഹാൻ എന്നയാളെ കൊലപ്പെടുത്തുകയുണ്ടായി. നുസ്വൈർ കൊലപാതകത്തിൽ കുറ്റക്കാരനല്ലെന്ന് ആദ്യം കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനെക്കാൾ ചെറിയ കുറ്റത്തിന് ജയിൽവാസമനുഭവിക്കുമ്പോൾ അദ്ദേഹം കൂടെയുള്ളവരുമായി തുരങ്കങ്ങളും ജൂതപള്ളികളും അമേരിക്കയുടെ ആസ്ഥാനവുമുൾപ്പെടെ ന്യൂയോർക്കിലെ പത്തോളം സ്ഥലങ്ങിൽ ആക്രമണം നടത്താൻ പദ്ധതി ആസൂത്രണം ചെയ്യുകയുണ്ടായി. ഭാഗ്യത്തിന് FBI ഏജന്‍റിന്‍റെ ഇടപെടൽ കാരണം ആ പദ്ധതികളെല്ലാം നിഷ്ഫലമായിപ്പോയി. സങ്കടകരമെന്ന് പറയട്ടെ, എന്നാൽ 1993 ൽ വേൾഡ് ട്രേഡ് സെന്‍റര്‍ ബോംബിടാനുള്ള അവരുടെ പദ്ധതി ഇതുപോലെ നിഷ്ഫലമായില്ല. അവസാനം ഈ ഗൂഢാലോചനയിൽ പങ്കാളിയായതിന് നുസ്വൈർ ശിക്ഷിക്കപ്പെട്ടു. ആ സയ്യിദ് നുസ്വൈർ എന്‍റെ പിതാവാണ്.
1983 -ൽ ഈജിപ്തിലെ എഞ്ചിനിയറായിരുന്ന സയ്യിദ് നുസ്വൈറിന്‍റെ മകനായി പെൻസിൽവാനിയയിലെ പിറ്റസ്ബർഗിലായിരുന്നു എന്‍റെ ജനനം. സ്നേഹനിധിയായ എന്‍റെ മാതാവ് അമേരിക്കക്കാരിയും സ്കൂൾ അധ്യാപികയുമായിരുന്നു. എനിക്ക് സന്തോഷകരമായ കുട്ടിക്കാലം നൽകാൻ അവർ രണ്ടുപേരും കഴിവിന്‍റെ പരമാവധി ശ്രമിച്ചു.
എനിക്ക് ഏഴുവയസ്സായപ്പോൾ ഞങ്ങളുടെ കുടുംബത്തിന്‍റെ സജീവതയിൽ മാറ്റം വരാൻ തുടങ്ങി. പിതാവിൽ നിന്നും അധികമാർക്കും അറിയാത്തതും കാണാത്തതുമായ കാര്യങ്ങൾ ഞാൻ കണ്ടു.
കഴിഞ്ഞ കുറച്ച് വാരാന്ത്യങ്ങളായിട്ട് അദ്ദേഹവും സുഹൃത്തുക്കളും ഷൂട്ടിംങ് പരിശീലനത്തിനായി ലോംങ്അയലന്‍റിലേക്ക് പോകാറുണ്ടെന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന്‍റെ ഏതാനും മാസങ്ങൾക്ക് മുമ്പ് എന്നെ ഇരുത്തി വിശദീകരിച്ച് തന്നു. അടുത്ത ദിവസം ഞാനും കൂടെപ്പോകണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെ ഞങ്ങൾ കാൽവെൽട്ടണിൽ ഷൂട്ടിംങ് സ്ഥലത്തെത്തി. എന്നാൽ, ഞങ്ങളുടെ ഗ്രൂപ്പിലെ ഒരാൾപോലും അറിയാതെ FBI ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ഷൂട്ട് ചെയ്യാനുള്ള എന്‍റെ ഊഴമെത്തിയപ്പോൾ തോക്ക് എന്‍റെ ചുമലിൽ വെക്കാൻ പിതാവ് എന്നെ സഹായിച്ചു. 30 അടി ദൂരത്തേക്ക് എങ്ങനെ ടാർജറ്റ് ചെയ്യാമെന്ന് വിശദീകരിച്ച് തരികയും ചെയ്തു.
ആ ദിവസം ഞാൻ ഷൂട്ട് ചെയ്ത അവസാന ബുള്ളറ്റ് ടാർജറ്റിനുമുകളിലുണ്ടായിരുന്ന ചെറിയ ഓറഞ്ച് ലൈറ്റിൽ പതിക്കുകയും എല്ലാവരേയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു തീജ്വാലയായി അത് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇത് കണ്ടയുടനെ എന്‍റെ അമ്മാവൻ മറ്റുള്ളവരോട് അറബിയിൽ പറഞ്ഞു: "ഇബ്നു വാലിദിഹി" (അവൻ അവന്‍റെ പിതാവിന്‍റെ മകൻതന്നെ). അവർക്ക് കാര്യമായി എന്തോ ചിരിക്കാൻ കിട്ടിയപോലെ തോന്നിപ്പിച്ചു പിന്നീടുള്ള അവരുടെ പ്രവർത്തനങ്ങൾ. എന്നാൽ അവർ വിശ്വസിച്ചിരുന്നതെല്ലാം വലിയൊരു തമാശയായിരുന്നെന്ന് ഞാൻ മനസ്സിലാക്കാൻ അൽപം വർഷങ്ങളെടുത്തു. എന്‍റെ പിതാവിനുണ്ടായിരുന്ന അതേ നശിപ്പിക്കൽ ശക്തി എന്നിലും അവർ കണ്ടിരുന്നു എന്നാണ് അവർ അന്ന് മനസ്സിലാക്കിയിരുന്നത് എന്ന് എനിക്ക് മനസ്സിലായി.
എനിക്ക് 19 വയസ്സാകുമ്പോഴേക്കും ഞാൻ എന്‍റെ ജീവിതത്തിൽ 20 തവണ മാറിതാമസിച്ചിട്ടുണ്ടായിരുന്നു. കുട്ടിക്കാലത്ത് സ്ഥിരമായ താമസം എവിടേയും ലഭിക്കാത്തതിനാൽ എനിക്ക് കൂടുതൽ കൂട്ടുകാരെ ഉണ്ടാക്കാനും അടുത്തറിയാനുമുള്ള അവസരം ലഭിച്ചിരുന്നില്ല. ഓരോസമയത്തും ആരെയെങ്കിലുമൊക്കെ പരിചയപ്പെട്ട് ഞാൻ ആശ്വാസംകണ്ടെത്താൻ ആരംഭിക്കുമ്പോഴേക്കും എല്ലാം പാക്ക്ചെയ്ത് അടുത്ത ടൗണിലേക്ക് മാറാനുള്ള സമയമാകുമായിരുന്നു. ക്ലാസിൽ എപ്പോഴും പുതിയ കുട്ടിയായിരുന്നതിനാൽ ഞാൻ പലപ്പോഴും തെമ്മാടികളുടെ നിന്ദാപാത്രവുമായിരുന്നു. ടാർജറ്റ് ചെയ്യപ്പെടാതിരിക്കാൻ ഞാൻ എന്‍റെ എൈഡന്റിറ്റി ക്ലാസ്മേറ്റ്സിനിടയിൽ നിന്ന് മറച്ച് പിടിച്ചിരുന്നു. പക്ഷെ ആ ക്ലാസിലെ ശാന്തനും തടിയനുമായ പുതിയകുട്ടി ഞാൻതന്നെയായതിനാൽ പരിഹാസത്തിന് അതുതന്നെ ധാരാളമായിരുന്നു.
ഞാനെന്‍റെ സമയം കാര്യമായും ചെലവഴിച്ചത് വീട്ടിൽ പുസ്തകങ്ങൾ വായിച്ചും ടീവി കണ്ടും വീഡിയോ ഗൈം കളിച്ചുമായിരുന്നു. ആ കാരണങ്ങൾകൊണ്ടുതന്നെ എനിക്ക് സോഷ്യൽ സ്കില്ലുകൾ കുറവായിരുന്നു. വർഗീയമായ വീട്ടിൽ വളർന്നതിനാൽ യദാർത്ഥ ലോകത്തെ അഭിമുഖീകരിക്കാനാവശ്യമായ തയ്യാറെടുപ്പ് നടത്താനും എനിക്ക് കഴിഞ്ഞിരുന്നില്ല. ഒരു വ്യക്തിയുടെ വർഗവും മതവും പോലോത്ത സേഛാപരമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആളുകളെ ജഡ്ജ് ചെയ്തുകൊണ്ടുമായിരുന്നു ഞാൻ വളർന്നത്.
എന്‍റെ ഈ ചിന്താവഴിയെ വെല്ലുവിളിച്ച അനുഭവങ്ങളിലൊന്നുണ്ടായത് 2000 ത്തിലെ അമേരിക്കിയിലെ പ്രസിഡന്‍റ് തെരെഞ്ഞെടുപ്പ് കാലത്തായിരുന്നു. കോളേജിന് പ്രെപ് പ്രോഗ്രാമിലൂടെ ഫിലാഡെൽഫിയയിൽ നടന്ന നാഷണൽ യൂത്ത് കൺവെൻഷനിൽ ഞാനും അംഗമായിരുന്നു. ഞാൻ ഉൾപ്പെടുന്ന പ്രത്യേക ഗ്രൂപ്പിന്‍റെ വിഷയം യുവാൾക്കെതിരെയുള്ള അക്രമം എന്നായിരുന്നു. ജീവിതത്തിൽ നല്ലൊരു ഭാഗവും അക്രമകാരികളുടെ ഇരയായിരുന്നു എന്നതിനാൽ തന്നെ എനിക്ക് വലിയ ആവേശമുള്ളതായിരുന്നു ആ വിഷയം. ഞങ്ങളുടെ ഗ്രൂപ്പിലെ അംഗങ്ങൾ ജീവിതത്തിന്‍റെ നാനാതുറകളിൽ നിന്നും ഉള്ളവരായിരുന്നു.
ഒരു ദിവസം, കൺവൻന്‍റെ അവസാനത്തിൽ ഞാൻ കൂട്ടുകാരാക്കിയവരിൽ ഒരാൾ ജൂതനാണെന്ന് തിരിച്ചറിഞ്ഞു. ഈ വിവരം പുറത്തുവരാൻ യദാർത്ഥത്തിൽ ഒരുപാട് ദിവസമെടുത്തു. അങ്ങനെ എനിക്കും അവനും ഇടയിൽ സ്വാഭാവികമായ ഒരു വിദ്വേഷവും നിലനിൽക്കുന്നില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ജൂതനായ ഒരു സുഹൃത്തും എനിക്ക് മുമ്പ് ഉണ്ടായിരുന്നില്ല. തരണം ചെയ്യാൻ കഴിയില്ലെന്ന് ജീവിതത്തിന്‍റെ നല്ലൊരു ഭാഗവും ഞാൻ വിശ്വസിക്കേണ്ടി വന്ന ഈ തടസ്സം തരണം ചെയ്തതിൽ എനിക്ക് അഭിമാനം തോന്നി.
എന്‍റെ ചിന്തയെ മാറ്റി മറിച്ച മറ്റൊരു ടേണിംഗ് പോയിന്‍റ് എന്‍റെ ജീവിതത്തിൽ ഉണ്ടായത് അമൂസ്മെന്‍റ് പാർക്കായ ബസ്ച്ച്ഗാർഡനിൽ ഞാൻ സമ്മർജോബ് ചെയ്യുമ്പോഴായിരുന്നു. എവിടെ എല്ലാ വിശ്വാസത്തിലും സംസ്കാരത്തിലും ഉൾപ്പെടുന്ന ആളുകൾ ഉണ്ടായിരുന്നു. ആ അനുഭവമാണ് എന്‍റെ വ്യക്തിത്വ വികസനത്തിലേക്ക് മുഖ്യമായും വഴിതെളിച്ചത്. എന്‍റെ ജീവിതത്തിൽ ഞാൻ പഠിച്ചത് സ്വവർഗതി പാപമാണെന്നായിരുന്നു. ഒന്നുകൂടി കൂട്ടിച്ചേർത്ത് പറഞ്ഞാൽ, 'ഗൈ' ആളുകൾ നെഗറ്റീവായി നമ്മെ സ്വാധീനിക്കുമെന്നുമായിരുന്നു. എന്നാൽ അവിടെ നടക്കാറുള്ള ഷോകളിൽ അഭിനേതാക്കളായി അത്തരക്കാരിൽ പലരും ഉണ്ടായിരുന്നു. അവരിൽ ചിലരോടൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചപ്പോൾ അനുകമ്പയുള്ള ധാരാളം പേർ അവരിൽ ഉണ്ടെന്ന് എനിക്ക് മനസ്സിലായി.
കുട്ടിയെന്ന നിലയിൽ ഒരുപാട് ഉപദ്രവങ്ങൾ ഏൽക്കേണ്ടി വന്നിരുന്നതിനാൽതന്നെ മറ്റുള്ളവർ വല്ലതും അനുഭവിക്കുന്നത് എന്നിൽ അവരോട് ഒരു സഹതാപബോധം ഉണ്ടാക്കുകയും എന്നോട് മറ്റുള്ളവർ പെരുമാറാൻ ഞാൻ ആഗ്രഹിക്കുന്നതിനെക്കാളുപരി മാന്യരായ ആളുകളോട് പെരുമാറണമെന്ന കാര്യം അസ്വാഭാവികമായി എന്നിലേക്ക് കടന്ന് വരികയും ചെയ്തിരുന്നു. ഈയൊരു വികാരം ഉള്ളതിനാൽതന്നെ കുട്ടിയായിരിക്കുമ്പോൾ ഞാൻ പഠിച്ച സ്റ്റീരിയോടൈപ്പുകളുമായി യദാർത്ഥ ജീവിതാനുഭവങ്ങളെയും ആളുകളോടുള്ള ഇടപെടലുകളെയും താരതമ്യം ചെയ്യാൻ എനിക്ക് കഴിഞ്ഞിരുന്നു. ഒരാൾ 'ഗൈ' ആണെന്ന് പറഞ്ഞാൽ എന്താണെന്ന് എനിക്കറിയില്ല. എന്നാൽ എന്‍റെ നിയന്ത്രണത്തിലില്ലാത്ത ഒരു കാര്യത്തിൽ എന്നെ ജഡ്ജമെന്‍റ് ചെയ്യുന്നത് എന്താണെന്ന് എനിക്കറിയാമായിരുന്നു.
ആ പാർക്കിൽ ഡൈലി ഷോ പ്രാഗ്രാം നടക്കാറുണ്ടായിരുന്നു. എല്ലാരാത്രിയും ജോൺ സ്റ്റുവാർട്ട് എന്നയാൾ എന്‍റെ എതിരഭിപ്രായത്തോട് ബുദ്ധിപരമായ സത്യസന്ധത കാണിക്കാൻ എന്നെ നിർബന്ധിക്കാറുണ്ടായിരുന്നു. ഇത് എന്നെ ഒരു വ്യക്തിയുടെ മതമോ ജാതിയോ ലിംഗ ക്രമീകരണമോ അയാളുടെ വ്യക്തിത്വത്തിന്‍റെ ക്വാളിറ്റിക്ക് ഒന്നും വരുത്തുകയില്ലെന്ന യാദാർത്ഥ്യം തിരിച്ചറിയാൻ സഹായിച്ചു. ഞാൻ പലപ്പോഴും ആവശ്യങ്ങൾക്ക് ഒരാളെ കിട്ടാതെ നിരാശനായപ്പോൾ അദ്ദേഹം ഒരുപാട് തരത്തിൽ എനിക്ക് പിതൃരൂപത്തിൽ മാതൃകയായിരുന്നു.
പ്രചോദനത്തിന് പലപ്പോഴും പ്രതീക്ഷിക്കപ്പെടാത്തിടത്തുനിന്ന് വരാൻ കഴിയും. ഞാനൊരു നഷ്ടമായി കണക്കാക്കാത്ത എന്‍റെ പിതാവിനെക്കാളും എന്നെ ഈ ലോകത്തെ പോസിറ്റീവായി കാണാൻ സഹായിച്ചത് ആ ജൂതനായ കൊമേഡിയൻ ചെയ്ത കാര്യങ്ങളായിരുന്നു എന്നതാണ് യാദാർത്ഥ്യം.
ഒരു ദിവസം എന്‍റെ ലോകവീക്ഷണം എങ്ങനെ മാറാൻ തുടങ്ങി എന്നതിനെ കുറിച്ച് എന്‍റെ ഉമ്മയുമായി ഞാൻ സംസാരിച്ചു. ജീവിക്കുന്ന കാലത്തോളം ഞാനെന്‍റെ ഹൃദയത്തിൽ വഹിക്കുന്ന ഒരു കാര്യം അവരെന്നോട് പറഞ്ഞു. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കാൻ മതിയായ ഡോഗ്മാറ്റിസം അനുഭവിച്ച ഒരാളുടെ ക്ഷീണിച്ച കണ്ണുകളോടെ അവൾ എന്നെ നോക്കിയിട്ട് അവർ പറഞ്ഞു: "ആളുകളെ വെറുക്കുന്നതിൽ ഞാൻ മടുത്തു". വിദ്വേഷം നിങ്ങളിലെത്തിക്കാൻ എത്രമാത്രം നെഗറ്റീവ് എനർജി ആവശ്യമാണെന്ന് ഞാൻ ആ നിമിഷം മനസ്സിലാക്കി.
സാക്ക് ഇബ്രാഹീം എന്നത് എന്‍റെ യദാർത്ഥ പേരല്ല. എന്‍റെ കുടുംബം പിതാവിനോടുള്ള ബന്ധം ഉപേക്ഷിച്ച് പുതിയ ജീവിതം ആരംഭിക്കാൻ തീരുമാനിച്ചപ്പോഴാണ് ഞാനന്‍റെ പേര് മാറ്റിയത്. ഒരുപക്ഷെ, അക്രമം ചെയ്യാൻ നിർബന്ധിതനായ ആരെങ്കിലും എന്നെങ്കിലും എന്‍റെ കഥ കേൾക്കുകയും അതിൽനിന്ന് പുറത്തുകടക്കാൻ ഒരു മികച്ച മാർഗമുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തേക്കാം എന്ന പ്രതീക്ഷയിലാണ് ഞാൻ പേര് മാറ്റുന്നത്. കാരണം ഈ അക്രമത്തിനും അസഹിഷ്ണുതയുള്ള പ്രത്യയശാസ്ത്രത്തിനും വിധേയമായിട്ടുപോലും ഞാൻ ഒരു മതഭ്രാന്തനാവുകയുണ്ടായില്ല.
തീവ്രവാദത്തിനെതിരെയും മതഭ്രാന്തിനെതിരെയും തിരിച്ച് പോരാടാൻ എന്‍റെ അനുഭവങ്ങളെ ഉപയോഗിക്കുന്നതിനെയാണ് ഞാൻ തെരെഞ്ഞെടുക്കുന്നത്. തീവ്രവാദം ജീവിതത്തിന് മുകളിൽ ബലപ്രയോഗം നടത്തിയതിനാൽ ശക്തമായ വേദനയും നഷ്ടവും ഉള്ള തീവ്രവാദത്തിന്‍റെ ഇരകൾക്കും അവരെ സ്നേഹിക്കുന്നവർക്കും വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. തീവ്രവാദത്തിന്‍റെ ഇരകൾക്ക് വേണ്ടി ഈ നിരർത്തകമായ പ്രവർത്തനങ്ങൾക്കെതിരെ ഞാൻ ഉറക്കെ സംസാരിക്കുകയും എന്‍റെ പിതാവിന്‍റെ ചെയ്തികളെ അപലപിക്കുകയും ചെയ്യും.
അക്രമം ഒരാളുടെ മതത്തിലോ വർഗത്തിലോ അന്തർലീനമല്ലെന്നും മകൻ പിതാവിന്‍റെ വഴികൾ പിന്തുടരേണ്ടതില്ലെന്നുമുള്ള ലളിതമായ യാദാർത്ഥ്യത്തോടെ ഞാൻ നിങ്ങളുടെ മുമ്പിൽ ഇവിടെ നിൽക്കുകയാണ്.
നന്ദി
Post a Comment