അഭയാർത്ഥി പ്രശ്നം വളരെ രൂക്ഷമായ കാലത്താണ് നാമുള്ളത്. പലകാരണങ്ങൾ കൊണ്ടും ലോകത്താകമാനം അഭയാർത്ഥികളുടെ എണ്ണം വർദ്ധിച്ച് വരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അഭയാർത്ഥികൾ സഹായം പ്രതീക്ഷിക്കുന്നുണ്ട് എല്ലാവരിൽ നിന്നും. അതിനാൽ നിരവധി അഭയാർത്ഥി സഹായ സംഘടനകൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അവയുടെ കൂട്ടത്തിൽ ഏറെ വ്യത്യസ്ഥവും നൂതനമായ രീതിയിൽ ഒരുപാട് അഭയാർത്ഥികളെ സഹായിച്ച ഇന്നും സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സംഘടനയാണ് YARID (Yoth African Refugees for Integral Development). ഉഗാണ്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ പ്രത്യേകത ഒരു കൂട്ടം അഭയാർത്ഥികളാണ് ഇതിന് തുടക്കം കുറിച്ചത് എന്നാണ്.
ഈ സംഘടനയുടെ സഹസ്ഥാപകനായ റോബർട്ട് ഹാകിസ (Robert Hakiza) TED പ്രോഗ്രാമിൽ തന്‍റെ ജീവിതവും സംഘടന രൂപീകരണവും അതിന്‍റെ പ്രവർത്തനങ്ങളും പങ്ക് വെച്ചിരുന്നു. അത് ചുവടെ വായിക്കാം.
റോബർട്ട് ഹാകിസ |
"അഭയാർത്ഥികൾക്ക് വേണ്ടത് ശാക്തീകരണമാണ്; പാരിതോഷികങ്ങളല്ല"
ഇക്കാലത്ത് ക്യാമ്പുകളിൽ താമസിക്കുന്നതിനെക്കാൾ അഭയാർത്ഥികൾ കഴിയുന്നത് നഗരങ്ങളിലാണ്. ആഗോളതലത്തിൽ 60% ത്തിലധികം അഭയാർത്ഥികളെയാണ് നാം പ്രതിനിധീകരിക്കുന്നത്. അവരിൽ ഭൂരിഭാഗവും വസിക്കുന്നത് നഗരപ്രദേശങ്ങളിലുമാണ്. അതിനാൽ തന്നെ, അടിസ്ഥാനപരമായ മാറ്റത്തിന്‍റെയും പുതിയ ചിന്തയുടെയും ശക്തമായ ആവശ്യം ഇവിടെയുണ്ട്.
മതിലുകൾ തീർത്ത് പണം ധൂർത്തടിക്കുന്നതിനെക്കാൾ നല്ലത് അഭയാർത്ഥികളെ സഹായിക്കാനുതകുന്ന പദ്ധതികൾക്കായി ആ പണം ചെലവഴിക്കലാണ്. നാം എപ്പോഴും നമ്മുടെ പൊസിഷനുകൾ ഉപേക്ഷിച്ച് കഴിവുകളേയും അറിവുകളേയുമാണ് കൂടെകൂട്ടേണ്ടത്. സൃഷ്ടിപരമായ ജീവിതം നയിക്കാൻ അനുവദിക്കപ്പെടുന്നുവെങ്കിൽ അഭയാർത്ഥികൾക്ക് പരസ്പരം സഹായിക്കാനും അവർക്ക് ആതിഥ്യമരുളിയ രാജ്യപുരോഗതിക്കായി സംഭാവന ചെയ്യാനും കഴിയും.
ജനാധിപത്യ റിപ്പബ്ലിക്കൻ രാജ്യമായ കോംഗോയിലെ തെക്കെ കിവോയിൽ, ബുക്കാവോ പട്ടണത്തിലാണ് ഞാൻ ജനിച്ചത്. 12 മക്കളുള്ള കുടുംബത്തിൽ അഞ്ചാമനായിരുന്നു ഞാൻ. മെക്കാനിക്കായിരുന്ന എന്‍റെ പിതാവ് എന്നെ സ്കൂളിലയക്കാൻ കഠിനാദ്ധ്വാനം ചെയ്തു. മറ്റുള്ളവരെപ്പോലെത്തന്നെ എനിക്കും ഒരുപാട് പദ്ധതികളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. പഠനം പൂർത്തിയാക്കാനും നല്ലൊരു ജോലി കിട്ടാനും വിവാഹം കഴിക്കാനും സന്താനങ്ങളുണ്ടാകാനും കുടുംബത്തെ സഹായിക്കാനും ഞാൻ ആഗ്രഹിച്ചു. പക്ഷെ, അതൊന്നും നടന്നില്ല.
എന്‍റെ രാജ്യത്തുണ്ടായ യുദ്ധം 2008- ൽ എന്നെ ഉഗാണ്ടയിലേക്ക് ഓടിപ്പോകാൻ നിർബന്ധിച്ചു. അങ്ങനെ ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ സ്ഥിരതാമസമാക്കിയിരുന്ന അഭയാർത്ഥികളോടൊപ്പം എന്‍റെ കുടുംബം ചേർന്നു.
എന്‍റെ രാജ്യത്ത് ഞാൻ ആദ്യമേ പട്ടണത്തിൽ താമസിച്ചിരുന്നു. എന്നാലും കംപാല ഞങ്ങൾക്ക് അഭയാർത്ഥി ക്യാമ്പിനെക്കാൾ നല്ലതായിട്ടാണ് അനുഭവപ്പെട്ടത്. പാവപ്പെട്ട നഗരപ്രദേശത്തെ ആളുകളെപ്പോലെ ദാരിദ്ര്യത്തിന്‍റെ പ്രശ്നം ഞങ്ങൾ അഭിമുഖീകരിക്കുന്നതിന് പുറമെ 1997- ൽ UNHCR അംഗീകരിച്ചതിന് ശേഷം പോലും പട്ടണത്തിലെ അഭയാർത്ഥികൾക്ക് എപ്പോഴും സാർവദേശീയ സഹായം നിഷേധിക്കപ്പെടുകയാണുണ്ടായത്.
അഭയാർത്ഥികളായി എന്ന കാരണം കൊണ്ട് ഭാഷാതടസ്സം പോലെ വെല്ലുവിളികൾ ഞങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. കോംഗോയിലെ ഔദ്യോഗിക ഭാഷ ഫ്രഞ്ചാണ്. എന്നാൽ ഉഗാണ്ടയിൽ അത് ഇംഗ്ലീഷാണ്. ഞങ്ങൾക്ക് മതിയായ വിദ്യാഭ്യാസവും ആരോഗ്യവും നേടിയെടുക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ പീഢനത്തിനും ചൂഷണത്തിനും ഭയപ്പെടുത്തലിനും വിവേചനത്തിനും വിധേയമാക്കപ്പെട്ടു.
ഗ്രാമീണ പ്രദേശങ്ങളിൽ ഫോർമൽ സെറ്റിൽമെന്‍റ്കളിലായിരുന്നു ലോകോപകാരി സംഘടനകൾ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നതിനാൽ അവിടെ ഞങ്ങൾക്ക് ഒരിടംപോലും ലഭിച്ചില്ല. എന്നാലും ഞങ്ങൾ പാരിതോഷികങ്ങളല്ല ഉദ്ധേശിച്ചത്; മറിച്ച് ഞങ്ങൾ ഉദ്ധേശിച്ചത് ജോലിചെയ്യാനും പരസ്പരം സഹായിക്കാനുമാണ്.
വിദേശത്തുള്ള അഭയാർത്ഥീവാസത്തിൽ ഞാൻ എന്‍റെ രണ്ട് സഹപ്രവർത്തകരോടൊപ്പം ചേർന്ന് ഒരു സംഘടന രൂപീകരിക്കുകയുണ്ടായി. YARID (Youth African Refugees for Integral Development) എന്ന ഈ സംഘടന ആരംഭിച്ചത് കോംഗോ കമ്മ്യൂണിറ്റിക്കാർക്കിടയിൽ നടന്ന സംഭാഷണത്തിന്റെ ഫലമായിട്ടായിരുന്നു. ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ എങ്ങനെ അവർക്ക് സ്വയം ഓർഗനൈസാകാൻ കഴിയുമെന്ന് ഞങ്ങൾ ആ കമ്മ്യൂണിറ്റിയോട് ചോദിച്ചു.
YARID ന്‍റെ പദ്ധതികൾ തുടർച്ചയായ വ്യത്യസ്ത ഘട്ടങ്ങളായാണുള്ളത്. സോക്കർ (പന്തുകളി) സമൂഹത്തെ ഉപജീവനമാർഗം നൈതെടുക്കാനായി ഇംഗ്ലീഷ് ഭാഷ അറിയുന്നവരായി ഉയർത്തുന്നതുവരെ ആ പദ്ധതികൾ പുരോഗമിക്കുന്നു.
സോക്കർ ജോലിയില്ലാത്ത യുവാക്കളുടെ ഉന്മേഷത്തിൽ മാറ്റം വരുത്തുകയും വ്യത്യസ്ത സമുദായങ്ങളിലെ ആളുകളുമായി കൂട്ടുകൂടാൻ അവസരമൊരുക്കുകയും ചെയ്തു.
ഫ്രീയായി നൽകിയ ഇംഗ്ലീഷ് ക്ലാസുകൾ അവരെ ഉഗാണ്ടയിലെ ആളുകളുമായി ജോലിയിലേർപ്പെടാൻ സഹായിക്കുകയും, അയൽവാസികളെ അറിയാനും വിൽപന നടത്താനും അവരെ അനുവദിക്കുകയും ചെയ്തു.
തൊഴിലാധിഷ്ഠിത പരിശീലന പദ്ധതി ഉപജീവനമാർഗത്തിന് സഹായകരമാകുന്ന കഴിവുകൾ പ്രദാനം ചെയ്യുന്നു. അതുവഴി അവർക്ക് സാമ്പത്തിക സ്വാശ്രയത്വത്തിനായുള്ള പ്രധാന അവസരങ്ങൾ ലഭിക്കുകയും ചെയ്യുന്നു.
ഒരുപാട് കുടുംബങ്ങൾ സ്വയം പര്യാപ്തരായി മാറിയത് ഞങ്ങൾ കണ്ടിട്ടുണ്ട്. പിന്നീട് ഞങ്ങളുടെ സഹായം ആവശ്യമില്ലാത്തവരേയും ഞങ്ങൾ കണ്ടിട്ടുണ്ട്.
YARID ന്‍റെ പദ്ധതികൾ വികസിച്ചപ്പോൾ ഈ രാജ്യത്തുതന്നെ താമസിക്കുന്ന കോംഗോക്കാർ, റുവാണ്ടക്കാർ, ബുറൂണ്ടിയക്കാർ, സോമാലിയക്കാർ, എത്യോപ്പ്യക്കാർ, തെക്കൻ സുഡാനികൾ തുടങ്ങിയ വ്യത്യസ്ഥ ജനവിഭാഗത്തെയും ഞങ്ങൾ ഈ പദ്ധതികളിൽ ഉൾപ്പെടുത്തി. ഇന്ന് YARID കംപാലയിലുടനീളം മുവ്വായിരത്തിലധികം അഭയാർത്ഥികളെ സഹായിച്ചിട്ടുണ്ട്. കൂടാതെ കൂടുതൽ ആളുകളെ സഹായിക്കുന്നത് തുടരുകയും ചെയ്യുന്നുണ്ട്.
അഭയാർത്ഥികൾക്ക് വേണ്ടത് ശാക്തീകരണമാണ്. മറിച്ച് ഹാൻ്റൗട്ടുകളല്ല. ഞങ്ങളുടെ സമുദായം മറ്റുള്ളവരെക്കാൾ മികച്ചതാണെന്ന് ഞങ്ങൾക്ക് അറിയാം. സ്വയം പര്യാപ്തരാകാൻ ഞങ്ങളുടെ മുമ്പിലുള്ള വെല്ലുവിളികളും അവസരങ്ങളും ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്. അഭയാർത്ഥികൾ രൂപം നൽകിയ സംരംഭങ്ങളുടെ പ്രവർത്തനങ്ങൾ മറ്റെല്ലാവരേക്കാളും എനിക്ക് നന്നായി അറിയാം. അന്തർദേശീയ അംഗീകാരവും പിന്തുണയുമാണ് അവർക്കാവശ്യം. ഞങ്ങൾ അർഹിക്കുന്ന പിന്തുണ ഞങ്ങൾക്ക് തരൂ. പലിശ സഹിതം ഞങ്ങൾ നിങ്ങൾക്കത് തിരിച്ചടക്കും.
നന്ദി...
Post a Comment