സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ - എം സി വടകര (Book Download)

മുസ്ലീം ലീഗിന്‍റെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പ്രമുഖ നേതാവായിരുന്നു സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ (1906-1973) ഒരു കാലഘട്ടത്തിൽ കേരളരാഷ്ട്രീയത്തിന്‍റെ ഗതിവിഗതികൾ നിയന്ത്രിച്ച നേതാവാണ്. മത സൗഹാർദത്തിനും സാമൂഹിക നീതിക്കും പിന്നോക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കും വേണ്ടി നിലകൊണ്ട അദ്ദേഹം കറപുരളാത്ത വ്യക്തിത്വവും അടിയുറച്ച ദീനീചിട്ടകളും ആർജ്ജവവും നിലനിർത്തി പൊതുജീവിതത്തിൽ തിളങ്ങുന്ന മാതൃകയായിരുന്നു. ആ ജീവിതത്തെ കുറിച്ച് പുതിയ തലമുറക്ക് അറിവുപകരാൻ പ്രശസ്ത ചരിത്രകാരൻ എം സി വടകര എഴുതിയ ഈ പുസ്തകത്തിന് കഴിയും. മഹാനായ ബാഫഖി തങ്ങളുടെ ജനനം മുതൽ വിയോഗം വരെയുള്ള കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നുണ്ട് ഈ പുസ്തകം. തങ്ങളുടെ സാമുദായികവും സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയപരവും മതപരവുമായ ഇടപെടലുകളെ രേഖപ്പെടുത്തുകയാണ് ഈ പുസ്തകം ചെയ്യുന്നത്.

Download

Post a Comment

Previous Post Next Post