കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ചർച്ചചെയ്യപ്പെട്ട പുസ്തകമാണ് "അസവർണർക്ക് നല്ലത് ഇസ്ലാം" എന്നത്. ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം എന്താണെന്നും എന്തിന് ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടുവെന്നും മനസ്സിലാക്കാൻ 2005 നവംബറിൽ പുനപ്രസിദ്ധീകരിക്കപ്പെട്ട മൂന്നാം പതിപ്പിലെ പ്രസാധകക്കുറിപ്പ് വായിച്ചാൽ മനസ്സിലാകും. അത് ഇപ്രകാരമാണ്.
ഓർമിക്കേണ്ടതും മറക്കേണ്ടതുമായ സംഭവങ്ങൾ ചരിത്രത്തിലുണ്ട്. അധീശശക്തികൾ ഓർമയിൽ സൂക്ഷിക്കേണ്ടവയെ കുഴിച്ചുമൂടുന്നവരാണ്. വിപ്ലവകാരികളാകട്ടെ, ഓർമയിൽ നിലനിൽക്കേണ്ടവയെ സംരക്ഷിക്കുന്നവരാണ്. "അസവർണർക്ക് നല്ലത് ഇസ്ലാം" എന്ന കൃതി പുനഃപ്രസിദ്ധീകരിക്കുന്നതിലൂടെ ഈ കൃത്യമാണ് നിർവഹിക്കപ്പെടുന്നത്.
മനുഷ്യത്വവിരുദ്ധമായ നിയമങ്ങൾ നിർമിക്കുകയും ആത്മീയതയുടെയും ദേവന്മാരുടേയും പേരിൽ അവയെ നടപ്പാക്കുകയും ചെയ്തവരാണ് സവർണ പുരോഹിതന്മാർ ലോകം കണ്ട ഏറ്റവും കിരാതലും നാഗരിക ശൂന്യവുമായ ജാതിവിവേചനങ്ങൾ ധർമ്മത്തിന്‍റെ പേരിൽ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്തവരാണവർ. പക്ഷെ, ഇതിന്‍റെ നൂറുനൂറു അധ്യായങ്ങൾ ചരിത്രത്തിൽ നിന്നും പറിച്ചുനീക്കി വർണ്ണപ്പകിട്ടാർന്ന മറ്റൊരുകൂട്ടം നുണക്കഥകൾ തുന്നിച്ചേർക്കാനുള്ള ശ്രമമാണ് ഇന്നവർ നടത്തുന്നത്. ഗതകാലത്തെന്നപോലെ ഇക്കാലത്തും അവരുടെ മുഖ്യതൊഴിൽ കെട്ടുകഥാനിർമാണം തന്നെ. ചരിത്രകാരന്മാർ, നിയമവിദഗ്ദർ, ശാസ്ത്രജ്ഞർ, സാംസ്കാരിക നായകർ, പുരോഗമന വാദികൾ, നിഷ്പക്ഷമതികൾ എന്നൊക്കെയുള്ള ലേബലിലാകാം പ്രവർത്തനമെങ്കിലും സവർണ്ണമൂല്ല്യ വ്യവസ്ഥയുടെ പരിലാളകരാണ് അവർ. ഇവരുടെ ദാർശനിക മുഖംമൂടിയണിഞ്ഞ ചരിത്രകഥനത്തിന്‍റെ യാദാർത്ഥ്യം നഗ്നമാക്കപ്പെടുകയാണ് ഈ ലഘുകൃതിയിലൂടെ.
1936-ൽ ഇതിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത് കൊച്ചി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കേരളാ തീയ്യ യൂത്ത്ലീഗായിരുന്നു. കേരള ദലിത് സാഹിത്യ അക്കാദമിയാണ് 1988-ൽ ഇതിന്‍റെ രണ്ടാം പതിപ്പ് പുറത്തിറക്കിയത്.

അസവർണർക്ക് നല്ലത് ഇസ്ലാം (Book Download)

'അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം' എന്ന പുസ്തകം കേവലമൊരു ചരിത്രഗ്രന്ഥമല്ല. മറിച്ച്,  ചുട്ടുപൊള്ളുന്ന ചരിത്രത്തിൽ നിന്നുള്ള ഓര്‍മകളുടെയും അടയാളങ്ങളുടെയും തെളിവുംകൂടിയാണ്.
1930 കളില്‍ കേരളത്തെ പിടിച്ചു കുലുക്കിയ ഒരു ചിന്താ വിപ്ലവമായിരുന്നു, മതപരിവര്‍ത്തനവാദമെന്ന് ചരിത്രത്തിൽ വായിക്കാനാകും.
ഈ കാലത്ത് ഹിന്ദുവായി മരിക്കണമോ അഹിന്ദുവായി ജീവിക്കണമോ എന്ന ചോദ്യത്തിനു മുന്‍പില്‍ ഈഴവര്‍ തൊട്ട് നായാടി വരെയുള്ളയവർ വിറച്ചു നിന്ന ഘട്ടത്തില്‍ ഉടലെടുത്ത ചൂടുള്ള ചിന്തകളുടെ സമാഹാരമാണീ പുസ്തകം.
കെ സുകുമാരന്‍, ഡോ. കെപി തയ്യില്‍, പി കെ കുഞ്ഞിരാമന്‍, സഹോദരന്‍ അയ്യപ്പന്‍, എ കെ ഭാസ്കരന്‍  തുടങ്ങിയവര്‍ ഈ സമയത്തെഴുതിയ ലേഖനങ്ങളാണീ പുസ്തകത്തിലുള്ളത്.

Download
https://drive.google.com/file/d/102F4FX_fKySQdoiUUfivXei5_0nO8-nm/view?usp=drivesdk

Post a Comment

Previous Post Next Post